Latest NewsInternational

ഖത്തര്‍ പൗരത്വം ഉള്ളവര്‍ക്കും പ്രവാസികള്‍ക്കും എത്തിഹാദ് എയര്‍വേസിന്റെ യാത്രാ നിരോധനം

അബുദാബി: അബുദാബിയുടെ ഉടമസ്ഥതയിലുള്ള എത്തിഹാദ് എയര്‍വേസാണ് ഖത്തര്‍ പാസ്‌പോര്‍ട്ടുള്ള യാത്രക്കാര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുക്കുന്നത്. യുഎഇ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ക്കുള്ള യാത്രാ നിരോധനം. ഖത്തറില്‍ താമസക്കാരായ പ്രവാസികള്‍ക്കും ഖത്തര്‍ പൗരത്വം ഉള്ളവര്‍ക്കും യാത്രാ നിരോധനം ബാധകമാണെന്ന് എത്തിഹാദ്   വക്താവ് അറിയിച്ചു. യുഎഇയിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളിലെ ഖത്തര്‍ യാത്രക്കാര്‍ക്കും ഇത് ബാധകമാകും. സൗദി അറേബ്യ ഈജിപ്റ്റ് യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധത്തില്‍ നിന്നും കഴിഞ്ഞ ദിവസം പിന്മാറിയതിന് പിന്നാലെയാണ് എത്തിഹാദ് എയര്‍വേസിന്റെ പുതിയ നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button