Latest NewsNewsIndia

ബാഗിൽ വെടിയുണ്ടകൾ:മലയാളി വിമാനത്താവളത്തില്‍ പിടിയില്‍

മംഗളൂരു: വെടിയുണ്ടകളുമായി വിമാനത്താവളത്തിലെത്തിയ മലയാളിയെ പൊലീസ് പിടികൂടി. കാസർകോട് സ്വദേശി മുഹമ്മദ് ഷെഫീഖ് ആണ് അറസ്‌റ്റിലായത്. എന്നാൽ അച്ഛന്റെ ലൈസൻസുള്ള തോക്കിലെ വെടിയുണ്ടകൾ അടങ്ങിയ ബാഗ് തന്റെ കൈവശം ആകുകയായിരുന്നെന്നു യുവാവ് പോലീസ് അധികാരികളോട് പറഞ്ഞു.

മുൻപ് യാതൊരു ക്രിമിനൽ പശ്ചാത്തലവും ഉള്ള ആളല്ല മുഹമ്മദ് ഷെഫീഖ്.പിതാവിന്റെ ചികിത്സയ്ക്കായി ഡൽഹി വഴി ചൈനയിലേക്കു പോവാൻ കുടുംബസമേതം എത്തിയതായിരുന്നു ഷെഫീഖ്.മംഗളുരു വിമാനത്താവളത്തിൽ വെച്ചായിരുന്നു പരിശോധനയിൽ അഞ്ചു വെടിയുണ്ടകൾ കണ്ടെത്തിയത്.

മംഗളുരു നിന്നും ഡൽഹിയിലേക്ക് ഫ്‌ളൈറ്റിൽ പോകാനെത്തിയതായിരുന്നു ഷെഫീഖ്. സുരക്ഷാ ഉദ്യോഗസ്ഥർ ഷെഫീഖിനെ ബാജ്‌പെ പൊലീസിനു കൈമാറി. ഷെഫീഖിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അറസ്‌റ്റു രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button