NewsGulf

വീണ്ടും യുഎഇയിൽ ലോട്ടറിയിലൂടെ ലക്ഷാധിപതികളായി ഇന്ത്യക്കാർ

ദുബായ് : യുഎഇയിൽ ലോട്ടറിയിലൂടെ വീണ്ടും 2 ഇന്ത്യക്കാരെ ഭാഗ്യം തേടിയെത്തി. അർജുൻ ഹരീഷ് നായക, വിജയറാം പി.കെ എന്നിവരെയാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ സീരീസ് നമ്പർ 244, 245 എന്നീ ടിക്കറ്റുകളിലൂടെ ഭാഗ്യം തുണച്ചത്. 1 മില്യൺ ഡോളർ (ഏകദേശം 64390000 ഇന്ത്യൻ രൂപ) ആണ് സമ്മാനമായി ലഭിക്കുക.

അർജുൻ ഹരീഷ് നായക ദുബായിലെ ഒരു എൻജിനീയറിങ് കൺസൾട്ടൻസിയിലാണ് ജോലി ചെയ്യുന്നത്. വെക്കേഷന് ഇന്ത്യയിലേക്ക് പോയിരിക്കുന്ന ഭാര്യയും മകനും തിരിച്ചെത്താനാണ് താൻ കാത്തിരിക്കുന്നതെന്നും അവരെ സന്തോഷവാർത്ത അറിയിക്കാൻ തിടുക്കമായെന്നും നായക വ്യക്തമാക്കി. വിജയറാമും ദുബായിൽ തന്നെയാണ് ജോലി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button