KeralaLatest NewsNewsIndia

വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങാവുന്ന മദ്യത്തിന് നിയന്ത്രണം

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്നും ലഭിക്കുന്ന മദ്യത്തിന് ഇനി നിയന്ത്രണം. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് നിന്ന് വാങ്ങാവുന്ന മദ്യത്തിന്റെ അളവ് ഒരു കുപ്പിയായി കുറയ്ക്കാനും സിഗററ്റ് കാര്‍ട്ടണുകള്‍ വില്‍ക്കുന്നത് നിരോധിക്കാനും വാണിജ്യമന്ത്രാലയം ശുപാര്‍ശ ചെയ്തത്. അത്യാവശ്യമില്ലാത്ത വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് മദ്യ വില്‍പ്പന ഒരു കുപ്പി മാത്രമായി ചുരുക്കാനുള്ള നിര്‍ദേശം.

നിലവില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക് ഒരു സിഗരറ്റ് കാര്‍ട്ടണും രണ്ട് ലിറ്റര്‍ മദ്യവും നികുതിയില്ലാതെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍നിന്ന് വാങ്ങാനാവും. ഇത് പരിമിതപ്പെടുത്താനാണ് നിര്‍ദേശം. മറ്റു പല രാജ്യങ്ങളിലും ഒരു ലിറ്റര്‍ മദ്യവും ഒരു സിഗററ്റ് കാര്‍ട്ടണും മാത്രമേ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് വാങ്ങാവൂവെന്ന രീതി പിന്തുടരാനാണ് ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നത്. ഇറക്കുമതി തീരുവ നല്‍കാതെ അന്തര്‍ദ്ദേശീയ യാത്രക്കാര്‍ക്ക് 50,000 രൂപയോളം വിലവരുന്ന സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്നവയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍.

ഉല്‍പ്പാദന വളര്‍ച്ച കൂട്ടുന്നതിനും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പേപ്പര്‍, പാദരക്ഷകള്‍, റബ്ബര്‍ വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാനും വാണിജ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button