Latest NewsIndia

കൊച്ചുമകന്റെ മോഷണശ്രമം കൈയ്യോടെ പൊളിച്ച് മുത്തശ്ശനും മുത്തശ്ശിയും

ന്യൂഡല്‍ഹി : കൊച്ചുമകന്റെ മോഷണശ്രമം കൈയ്യോടെ പൊളിച്ച് മുത്തശ്ശനും മുത്തശ്ശിയും. ഡല്‍ഹിയിലെ റോഷ്നിയില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ഇരുപതുകാരനായ രജതും ഇയാളുടെ സുഹൃത്ത് റിഷഭും ചേര്‍ന്നാണ് രജതിന്റെ മുത്തശ്ശനായ രാംലാലിന്റെ വീട്ടില്‍ നിന്ന് മോഷണം നടത്തുന്നതിനിടെ പിടിയിലായത്. അടുത്തിടെയാണ് രാംലാലും ഭാര്യ ശകുന്തളയും ഡല്‍ഹിയിലെ റോഷ്നിയില്‍ പുതിയ വീട് വാങ്ങുന്നത്. ഇവിടെ ധാരാളം പണമുണ്ടാകുമെന്ന ധാരണയിലാണ് രജത് മോഷണം ആസൂത്രണം ചെയ്തത്.

ഗ്യാസ് സ്റ്റൗ നന്നാക്കാനെന്ന വ്യാജേനെ റിഷഭാണ് ആദ്യം വീട്ടില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് ഹെല്‍മറ്റ് ധരിച്ചെത്തിയ രജത് കളിത്തോക്ക് ചൂണ്ടി പണം ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയില്‍ നടന്ന പിടിവലിക്കിടെ ശകുന്തളയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മോഷ്ടാക്കള്‍ രക്ഷപ്പെടാന്‍ ശ്രമിക്കും മുമ്പ് രാംലാല്‍ അലാറം മുഴക്കി അയല്‍ക്കാരെ വിവരമറിയിച്ചതിനാല്‍ ഇവര്‍ പിടിയിലാവുകയായിരുന്നു. എന്തായാലും മുത്തശ്ശനും മുത്തശ്ശിക്കും ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കാനൊരുങ്ങുകയാണ് പൊലീസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button