KeralaNattuvarthaLatest NewsNews

അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ വ്യത്യസ്ത പ്രതിഷേധം

പത്തനംതിട്ട/ഓമല്ലൂർ: നീലിയേത്ത് ജഗ്ഷനിലെ തെരുവ് വിളക്ക് ഒരു മാസത്തിലേറെയായി കത്താതായിട്ട്. പലപ്പോഴായി പരാതികൾ പറഞ്ഞിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. ട്രാൻസ്‌ഫോർമർ , തുറന്നുകിടക്കുന്ന ഫ്യൂസ് കാരിയർ കെഎസ്ഇബി യുടെ അനാസ്ഥ ഈ രീതിയിൽ, ഇരുട്ടിൽ ആരെങ്കിലും വന്നു ഇതിൽ തൊട്ടു ഉണ്ടാവുന്ന അപകടം ചെറുതല്ല, എന്നാൽ ഈ അപകടം ആരും മനസിലാക്കുന്നില്ല എന്നതാണ് വസ്തുത. അവസാനം ഇതിനെതിരെ നീലിയേത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നീലിയേത്ത് ജംഗ്ഷനിൽ കൃത്രിമവിളക്ക് നിർമ്മിച്ച്, കത്തിച്ചു പ്രതിഷേധിച്ചു. അധികാരികള് ഇനി എങ്കിലും കണ്ണ് തുറക്കും എന്ന പ്രതീക്ഷയോടെ.

shortlink

Post Your Comments


Back to top button