KeralaNews

പിഎസ്‌സി വിജ്ഞാപനം; വിവിധ തസ്‌തികകളിലേക്കുള്ള അപേക്ഷ തീയതികളിൽ മാറ്റം

തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് ഉള്‍പ്പെടെ നാലു തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി പി എസ് സി നീട്ടി. ജൂൺ പതിനാലു മുതൽ ജൂൺ ഇരുപത്തിയൊന്ന് വരെയാണ് തീയതി നീട്ടിയിരിക്കുന്നത്. ജൂണ് 14 വരെയായിരുന്നു അപേക്ഷാ തീയതി അനുവദിച്ചിരുന്നത്. ഇതാണ് ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടിനൽകിയിരിക്കുന്നത്.

ലാസ്റ്റ് ഗ്രേഡിനൊപ്പം അഗ്‌നിരക്ഷാസേനയിലെ സ്റ്റേഷന്‍ ഓഫീസര്‍ ട്രെയിനി, ഫയര്‍മാന്‍ ട്രെയിനി, ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ (കാറ്റഗറി നമ്പര് 68/2017 മുതല് 71/2017 വരെ) എന്നീ തസ്തികകളുടെ അപേക്ഷാ തീയതിയും നീട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button