GeneralYoga

യോഗ ശീലിക്കാം..നടുവേദനയെ ചെറുക്കാം..

ഇന്നത്തെ ജോലി എപ്പോഴും ഇരുന്നാണ്. ഇത് മൂലം നടുവേദന വിട്ടു മാറാതെ വരുന്നു. നടുവേദനയ്ക്ക് പ്രാപ്തമായ ഒന്നാണ് യോഗ. ശാരീരിക, മാനസിക ഉന്മേഷവും, ഉത്സാഹവും നിലനിര്‍ത്താനും മനസംഘര്‍ഷമകറ്റി ആരോഗ്യമുള്ള നട്ടെല്ലിന്റെ ഉടമകളാക്കുവാനും സന്തോഷത്തോടെ ജീവിക്കുവാനും താഴെ പറയുന്ന യോഗാഭ്യാസങ്ങള്‍ രാവിലെയോ വൈകുന്നേരമോ പരിശീലിച്ചാല്‍ മതിയാവും.

1. അര്‍ദ്ധശലഭാസനം, 2. അര്‍ദ്ധമേരുദണ്ഡാസനം, 3. ഭുജങ്കാസനം, 4. അര്‍ദ്ധപവനമുക്താസനം, 5. നൗകാസനം, 6. ധ്യാനം, 7. കിടന്ന് കൊണ്ടുള്ള ശ്വസനക്രിയ 8. യോഗനിദ്ര ഇവ അനുഷ്ഠിക്കുന്നത് നടുവേദനയ്ക്ക് ഉത്തമമാണ്. നടുവേദന മാറുന്ന സ്ഥിതിക്ക് പൂര്‍ണ ശലഭവും പൂര്‍ണമേരുദണ്ഡാസനം, ധനുരാസനവും, കണ്ഡാരാസനവും അനുഷ്ഠിക്കാവുന്നതാണ്. ഓരോന്നും 5 തവണ മുതല്‍ 10 തവണവരെ ആവര്‍ത്തിച്ചു ചെയ്യണം. കൂടാതെ നടുവുവേദനയുള്ളവര്‍ ഫോം ബെഡിലുള്ള കിടപ്പും, കുനിഞ്ഞു നിന്ന് അമിതഭാരം ഉയര്‍ത്തലും ഒഴിവാക്കി, മലബന്ധം ഉണ്ടാകാതെ നോക്കുന്നതും രോഗശമനം എളുപ്പമാക്കും. ഹിതവും മിതവുമായ ഭക്ഷണവും തിളപ്പിച്ചാറിച്ച വെള്ളം രാവിലെ വെറും വയറ്റില്‍ 3 ഗ്ലാസ്സുവരെ കുടിക്കുന്നതും നന്നായിരിക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button