Latest NewsNewsGulf

ഗതാഗത കുരുക്കിനു പ്രധാന കാരണം വിദേശി ഡ്രൈവര്‍മാരുടെ ആധിക്യമെന്ന് കുവൈത്ത്

കുവൈറ്റ്: വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സും വാഹന ഉടമസ്ഥതയുമായിട്ടും ബന്ധപ്പെട്ട ഫീസ് നിരക്കുകള്‍ 50 ഇരട്ടിവരെ വർദ്ധിപ്പിക്കാനൊരുങ്ങി കുവൈറ്റ്. നിരക്കുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ കരട് ബില്‍ നിയമ കാര്യ സമിതിക്ക് സമര്‍പ്പിച്ചു. രാജ്യത്തെ ഗതാഗതക കുരുക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ബില്ല് സമർപ്പിച്ചത്. കൂടാതെ ചില പ്രധാന നിരത്തുകളില്‍ ടോള്‍ ഈടാക്കുവാനും ആവശ്യപ്പെടുന്നുണ്ട്. വിദേശി ഡ്രൈവര്‍ മാരുടെ ആധിക്യമാണ് രാജ്യത്തെ ഗതാഗത കുരുക്കിനു പ്രധാന കാരണം എന്നാണു മന്ത്രാലയത്തിന്റെ നിലപാട്.

ഗതാഗത കുരുക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണു വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സ് , വാഹനങ്ങളുടെ ഉടമസ്ഥത മുതലായവയുമായി ബന്ധപ്പെട്ട ഫീസ് നിരക്കില്‍ വര്‍ദ്ധനവ് നടപ്പിലാക്കാന്‍ ആഭ്യന്തര മന്ത്രാലയം കരട് ബില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇത് പ്രകാരം ആദ്യ തവണ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനു 500 ദിനാറും ഇവ പുതുക്കുന്നതിനു പ്രതി വര്‍ഷം 50 ദിനാറുമായിരിക്കും ഫീസ്.

വാഹനങ്ങളുടെ ഉടമസ്ഥാവകാശം മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതിനും ആദ്യ തവണ രജിസ്റ്റര്‍ ചെയ്യുന്നതിനും 300 ദിനാര്‍ വീതം ഫീസ് ചുമത്താനും ബില്ലില്‍ ആവശ്യപ്പെടുന്നു. ഗാര്‍ഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവര്‍മാരെ ഫീസ് വര്‍ദ്ധനവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനു നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്താന്‍ ആവശ്യപ്പെടുന്ന കരടു ബില്ലില്‍ ചില പ്രധാന റോഡുകള്‍ ഉപയോഗിക്കുന്ന വാഹന ഉടമകളില്‍ നിന്നും ടോള്‍ ഫീസ് ഈടാക്കുവാനും നിര്‍ദ്ദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button