Latest NewsInternational

സിംഹവുമൊത്ത് യാത്ര ചെയ്ത യുവാവിന് സംഭവിച്ചത്

കറാച്ചി : കറാച്ചി നഗരത്തിലൂടെ സിംഹവുമൊത്ത് യാത്ര ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്പാണ് ലഭിച്ചിരിക്കുന്നത്. ബിസിനസുകാരനായ സഖ്ലൈന്‍ ജാവേദാണ് അറസ്റ്റിലായത്. ഇയാളെ ബുധനാഴ്ച അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു. സ്വകാര്യ കാഴ്ചബംഗ്ലാവ് നടത്തിപ്പിനായി ജാവേദിന് ലൈസന്‍സുണ്ട്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായതിനാണിപ്പോള്‍ അറസ്റ്റ്.

വന്യമൃഗങ്ങളെ ഇണക്കിവളര്‍ത്തുന്നത് പാകിസ്ഥാനില്‍ അസാധാരണമല്ല. സമ്പന്നര്‍ സ്വകാര്യ കാഴ്ചബംഗ്ലാവുകള്‍ സ്ഥാപിച്ച് പൊതുജനങ്ങള്‍ക്കായി പലപ്പോഴും കാഴ്ചബംഗ്ലാവുകള്‍ തുറന്നുനല്‍കാറുണ്ട്. ട്രെക്കിന്റെ പിറകില്‍ ഇരിക്കുന്ന സിംഹത്തെ ഭയപ്പാടോടെ നോക്കി കടന്നുപോകുന്ന യാത്രികരുടെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button