KeralaLatest NewsNews

ശൃംഗേരി മഠാധിപതിയെ സന്ദര്‍ശിച്ച സംഭവം; വിശദീകരണവുമായി ജി സുധാകരൻ

ആലപ്പുഴ: ശൃംഗേരി മഠാധിപതിയെ സന്ദര്‍ശിച്ച സംഭവത്തിൽ വിശദീകരണവുമായി മന്ത്രി ജി. സുധാകരന്‍. സംസ്ഥാന സർക്കാരിന്റെ അതിഥിയെയാണ് കാണാന്‍ പോയതെന്നും പൊന്നാട സ്വീകരിക്കാത്തത് കൊണ്ടാണ് തട്ടത്തിൽ വെച്ച് നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. ഇതിലെന്താണ് കുഴപ്പമെന്നും അദ്ദേഹം ചോദിച്ചു.

താൻ ആരുടെയും കാലു പിടിക്കാൻ പോയിട്ടില്ല. നേരേ ചൊവ്വേ ഒന്നും പറയാനറിയാത്തവരാണ് എന്തെങ്കിലുമൊക്കെ വിളിച്ച് പറയുന്നതെന്നും കമ്യൂണിസമെന്താണെന്ന് തന്നെ ആരും പഠിപ്പിക്കാൻ വരണ്ടെന്നും സുധാകരൻ പറഞ്ഞു. മന്ത്രി തോമസ് ഐസക്കിനൊപ്പമാണ് ജി. സുധാകരണ്‍ ശൃംഗേരി മഠാധിപതിയെ സന്ദർശിച്ചത് വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button