GeneralYoga

വിഷാദവും പ്രമേഹവും കുറക്കാൻ യോഗ

എല്ലാവരും ആഗ്രഹിക്കുന്നത് നല്ല ആരോഗ്യ ലഭിക്കാനാണ്. നല്ല ആരോഗ്യ ലഭിക്കാനുള്ള ഉത്തമ മാർഗമാണ് യോഗ. മനസിനെയും ശരീരത്തെയും ഒരുപോലെ ഉൻമേഷം തരുന്നതാണ് യോഗ. ഇന്ന് യോഗക്കുള്ള ഗുണങ്ങൾ മനസിലാവാത്തതാണ് യോഗ ചെയ്യുന്നതിൽ നിന്നും ജനങ്ങൾ പിന്മാറുന്നതിനുള്ള കാരണം.

ഏറ്റവും കൂടുതൽ ആളുകൾ അടിമപ്പെട്ടിരിക്കുന്ന രോഗമാണ് വിഷാദവും പ്രമേഹവും. മരുന്നുകൾ കൂടുതൽ വില്‍ക്കപ്പെടുന്നത് ഇവര്‍ക്കുവേണ്ടിയാണ്. മരുന്നുകളേക്കാൾ ഏറ്റവും നല്ല പ്രതിവിധിയാണ് യോഗ. ദിവസവും യോഗ ചെയ്താൽ തൊണ്ണൂറു ശതമാനത്തോളം പ്രമേഹത്തെയും വിഷാദരോഗത്തെയും പിടിച്ചുനിർത്താൻ സാധിക്കും.

ഏറ്റവും കൂടുതൽ വിഷാദ രോഗം ഉള്ളവരുടെ കണക്കുകളിൽ ഇന്ത്യയുടെ സ്ഥാനം വളരെ മുമ്പിലാണ് എന്ന് ലോകാരോഗ്യ സംഘടനയുടെ 2011ലെ ലോക മാനസികാരോഗ്യ സര്‍വേ പറയുന്നു. കൗമരക്കാര്‍ മുതല്‍ വയോധികര്‍ വരെ എല്ലാവരിലും ഇത് വര്‍ധിച്ചു വന്നു കൊണ്ടിരിക്കുകയാണ്.ഇവരില്‍ പലരും സ്വയം ജീവനൊടുക്കുകയും ചെയുകയാണ്.രാജ്യത്തെ കൗമാരക്കാരിലും പ്രായപൂര്‍ത്തി യായ ചെറുപ്പക്കാരിലും ആത്മഹത്യാ നിരക്ക് കൂടിവരുന്നത് ഈയൊരു രോഗാവസ്ഥയെ കൂടുതല്‍ ഗൗരവത്തില്‍ കണക്കിലെടുക്കണം എന്നാണ് കാണിക്കുന്നത്.

ആഴ്ചയില്‍ രണ്ടു തവണയെങ്കിലും പരിശീലകരുടെ കൂടെയോ വീട്ടിലോ യോഗ ചെയ്യുന്നത് വിഷാദ രോഗ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ പര്യാപ്തമാണെന്നതിന് ബോസ്റ്റണ്‍ സര്‍വകലാശാല മെഡിക്കല്‍ സെന്ററിലെ സമീപകാല പഠനം ‘തെളിവ് നല്‍കുന്നു.’ഓരോ ആസനത്തിനും അതിന്റേതായ ശ്വസന രീതികളുണ്ട്. നിരീക്ഷിച്ച് പഠിച്ചാല്‍ ആര്ക്കും ഈ ശ്വസനത്തെക്കുറിച്ച് അവബോധമുണ്ടാക്കാവുന്നതാണ്. ശ്വസനാവബോധത്തോടെ യോഗാസനങ്ങള്‍ ചെയ്യുമ്പോള്‍ നാം ആസനങ്ങളുമായി ചേരുന്നു. ശ്വാസോഛ്വാസം ദീര്‍ഘമാക്കുന്ന ആസനങ്ങള്‍ മാനസിക സംഘര്‍ഷം വലിയ തോതില്‍ കുറയ്ക്കുന്നു. അത്തരം ദീര്‍ഘ ശ്വാസോഛ്വാസങ്ങള്‍ യോഗ ചെയ്യുന്നയാളില്‍ ധൈര്യം വളര്‍ത്തുകയും ചെയ്യുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button