Latest NewsNewsLife Style

തുടക്കക്കാർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന യോഗാസനങ്ങൾ

 

 

ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിനുള്ള ശാരീരികവും ആത്മീയവുമായ പരിശീലനമാണ് യോഗ. മനസിനെ ശാന്തമാക്കാനും ഏകാഗ്രത ഉണ്ടാകാനും ശാരീരികാരോഗ്യം സംരക്ഷിക്കാനും യോഗ നിങ്ങളെ സഹായിക്കുന്നു. മനസിനെ ഏകാഗ്രമാക്കുന്നതിലൂടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്താൻ യോഗയ്ക്ക് കഴിയുന്നു. യോഗ പരിശീലിക്കാൻ തയ്യാറെടുക്കുന്നവർ ആദ്യം എളുപ്പമുള്ള യോഗാസനങ്ങളിൽ നിന്ന് വേണം തുടങ്ങാൻ. കാരണം മെയ് വഴക്കവും ഏകാഗ്രതയും ഉണ്ടെങ്കിലേ കഠിനമായ യോഗാസനങ്ങൾ പരിശീലിക്കാൻ കഴിയൂ. തുടക്കക്കാർക്ക് അനുയോജ്യമായ ചില യോഗാസനങ്ങൾ പരിചയപ്പെടാം.

തഡാസനം

തഡാസനം പൊതുവെ പർവതാസനം എന്നും അറിയപ്പെടാറുണ്ട്. വളരെ എളുപ്പമുള്ള യോഗാസനം ആണ് തഡാസനം. ഇത് ചെയ്യുമ്പോൾ നിങ്ങൾ കാൽവിരലുകളിൽ ഊന്നി നിവർന്ന് നിൽക്കുകയും കൈകൾ മുകളിലേക്ക് ഉയർത്തി ശരീരം വലിച്ചു പിടിക്കുകയും വേണം. കുട്ടികൾക്ക് ഉയരം കൂട്ടാൻ സാധാരണയായി ഈ യോഗമുറ നിർദ്ദേശിക്കാറുണ്ട്.

സുഖാസനം

നാമെല്ലാവരും ഇതിനകം ഒരുപക്ഷെ ഈ ആസനത്തിൽ ഇരുന്നിട്ടുണ്ടാകും. ചമ്രം പടിഞ്ഞിരുന്നു സുഖമായി ചെയ്യാവുന്ന ഒരു യോഗമുറയാണിത്. അതിനായി ആദ്യം കാലുകൾ കവച്ചുവെച്ച് ഇരിക്കുക. പരമാവധി നിവർന്നിരിക്കാൻ ശ്രദ്ധിക്കുക. അതായത് നിങ്ങളുടെ പുറം ഭാഗം നിവർത്തി വെയ്ക്കാൻ ശ്രമിക്കുക. കൈകൾ കാൽമുട്ടിൽ തൊടുന്ന രീതിയിൽ മടിയിൽ വയ്ക്കുക. ധ്യാനം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല ആസനമാണിത്. ഇത് നമ്മുടെ മനസിനെ ഏകാഗ്രമാക്കാൻ സഹായിക്കുകയും ഒപ്പം മനസിനെ ശാന്തമാക്കുകയും ചെയ്യുന്നു. ഈ ആസനത്തിൽ ഇരുന്നു തന്നെ നിങ്ങൾക്ക് ശ്വസന വ്യായാമങ്ങളും പരിശീലിക്കാം.

ശവാസനം

യോഗാസനകളിൽ ചെയ്യാവുന്നത്തിൽ വച്ച് ഏറ്റവും എളുപ്പമുള്ള ആസനം ഇതാണ്. ഇതിനായി വെറുതെ കിടന്ന് കണ്ണടച്ചാൽ മതി. ശ്വസനത്തെ നിയന്ത്രിച്ച് മനസിനെ ഏകാഗ്രമാക്കുകയും ചെയ്യാം. ഈ ആസനം നിങ്ങളെ വിശ്രമിക്കാൻ സഹായിക്കും. ശവാസനം ചെയ്യുമ്പോൾ ശരീരഭാരം കുറഞ്ഞതായി നിങ്ങൾക്ക് അനുഭവപ്പെടും.

ബാലാസനം

ഈ ആസനം നിങ്ങളുടെ നാഡീ, ലിംഫറ്റിക് സിസ്റ്റത്തെ വളരെ അധികം സഹായിക്കുന്നു. നിങ്ങളിലെ സമ്മർദ്ദവും ക്ഷീണവും കുറയ്ക്കാൻ ഈ ആസനം ചെയ്യുന്നതിലൂടെ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button