GeneralYoga

ആരോഗ്യം പകരുന്ന യോഗ

യോഗ എന്ന് ലോക പ്രശസ്തമായി കഴിഞ്ഞു. ശരീരം കൊണ്ട് ചെയ്യുന്ന എന്തൊക്കെയോ അഭ്യാസങ്ങൾ എന്ന രീതിയിലാണ് ഒരു കാലത്ത് യോഗയെ കണക്കാക്കിയിരുന്നതെങ്കിൽ ഇപ്പോൾ ആ തെറ്റിദ്ധാരണകൾ മാറിത്തുടങ്ങി. പ്രായ വ്യത്യാസമന്യെ യോഗ അഭ്യസിക്കുന്നതിനു൦ പഠിക്കുന്നതിനും ആളുകൾ കടന്നു വരുന്നുണ്ടെങ്കിൽ അത് യോഗയുടെ സവിശേഷതകൾ കൊണ്ടാണ്.

ഒരു എക്സർസൈസ് എന്ന നിലയിൽ നിന്നും വ്യത്യസ്ഥമായി യോഗ ഒരു ജീവിത ശൈലിയാണ്. മനസിനും ശരീരത്തിനും ഒരുപോലെ ഉന്മേഷം പകരുന്ന യോഗയുടെ അഭ്യാസത്തിനോടെ ആരോഗ്യപരമായ ജീവിതം നയിക്കാനാകും. യോഗ സ്ഥിരമായി ചെയ്യുന്നതിലൂടെ ബ്ലഡ് പ്രഷർ സാധാരണ ഗതിയിലാവുകയും ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊളസ്‌ട്രോൾ ഇല്ലാതാവുകയും ചെയ്യുന്നു . ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും യോഗ ഉപകരിക്കും. സ്ഥിരമായി യോഗ ചെയ്താല്‍ ആരോഗ്യം നിറഞ്ഞ ശരീരം സ്വന്തമാക്കാം. അതിനെല്ലാമുപരിയായി മനശാന്തിയും നേടാം.

യോഗയിലെ ശ്വസന സംബന്ധമായ പ്രവർത്തികളിലൂടെയും നിരവധി ആസനങ്ങളിലൂടെയും ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുകയാണ് ചെയ്യുന്നത്. കൂടാതെ തലച്ചോറിന്റെ ഇരു വശങ്ങളെയും പ്രവർത്തന സജ്ജമാക്കുന്നതിനും അതുവഴി ബുദ്ധിയുടെ വികാസത്തിനും യോഗ കാരണമാകുന്നു. ചിന്തയും പ്രവർത്തനവും തമ്മിൽ ഒരു സന്തുലിതമായ അവസ്ഥ സൃഷ്ഠിക്കാൻ ഇതിലൂടെ കഴിയും.

യോഗയിലെ നൗകാസനം, ഉഷ്ട്രാസനം എന്നിവയും അടിസ്ഥാന ക്രിയകളും വയര്‍കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

പല യോഗസനങ്ങളും ശ്വാസം അല്പസമയം ഉള്ളില്‍ പിടിച്ച് നിര്‍ത്തുന്നവയാണ്. ഇത് ഹൃദയത്തേയും, ധമനികളേയും രക്തയോട്ടം കൂട്ടി ധമനികളില്‍ രക്തം കട്ടപിടിക്കുന്നത് തടയാനും, ഹൃദയാരോഗ്യം നിലനിര്‍ത്താനും സഹായിക്കും. അതിനാൽ തന്നെ പതിവായി യോഗ ചെയ്യുന്നവരിൽ ഹൃദ്രോഗങ്ങൾക് സാധ്യത കുറവാണ്‌. ശരീര വേദനയിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിനോടൊപ്പം ജീവിത രീതികൾ മൂലമുണ്ടാകുന്ന രോഗങ്ങൾ മാറുന്നതിനും യോഗ സഹായകമാണ്.

നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും ഇന്നും യോഗയുടെ പ്രധാന്യം അറിയാത്തവർ ഉണ്ട്. ജീവിതത്തിന്റെ തിരക്കിൽ ആരോഗ്യം നോക്കാതെയുള്ള ജനത്തിന്റെ ഓട്ടത്തിനിടയിലേക്കാണ് ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനുള്ള സന്ദേശവുമായി ഒരു യോഗ ദിനം കൂടി എത്തുന്നത് .. മനഃശാന്തിയുടെ ഔഷധവുമായി…

shortlink

Related Articles

Post Your Comments

Related Articles


Back to top button