Latest NewsKeralaSpecials

ഹോര്‍ട്ടികോര്‍പ്പില്‍ വന്‍ പിരിച്ചുവിടല്‍! സാമ്പത്തിക നഷ്ടത്തിന്റെ പേര് പറഞ്ഞ് അകാരണമായി പിരിച്ചുവിട്ടത് 39 പാവപ്പെട്ട തൊഴിലാളികളെ !

  • ലക്ഷങ്ങള്‍ പ്രതിഭലം വാങ്ങുന്ന, ഒരു ഉപയോഗവും ഇല്ലാത്ത കുറെപേരെ എ.സി മുറിയില്‍ ഇരുത്തിയിട്ടാണ് പാവങ്ങളുടെ വയറ്റത്തടിക്കുന്ന പുതിയ നടപടി.
  • 286 ജീവനക്കാര്‍ തിരുവനന്തപുരം ഡിപിസിയില്‍ നിലവിലുണ്ടെന്നും ഇത്രയും ജീവനക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ലെന്നും ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു.  പിരിച്ചുവിട്ടവരില്‍ വര്‍ഷങ്ങളായി ഹോര്‍ട്ടികോര്‍പ്പില്‍ ജോലി ചെയ്യുന്നവരും.

തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പിന് കീഴിലെ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പില്‍ വന്‍ പിരിച്ചുവിടല്‍. ഹോര്‍ട്ടികോര്‍പ്പിന്റെ ഔട്ട്‌ലെറ്റുകളിലെ സെയില്‍സ് മാന്‍, ക്ലാര്‍ക്ക്, ഉള്‍പ്പടെയുള്ള തൊഴില്‍ ചെയ്തിരുന്നവരെയാണ് ഇത്തരത്തില്‍ അകാരണമായി പിരിച്ചുവിട്ടത്. ഇവര്‍ ഹോര്‍ട്ടികോര്‍പ്പിന് വന്‍ സാമ്പത്തിക ഭാരം ഉണ്ടാക്കുന്നു എന്ന മുട്ടുന്യായം പറഞ്ഞാണ് നടപടി. പിരിച്ചുവിടപ്പെട്ടവരില്‍ വര്‍ഷങ്ങളായി സ്ഥാപനത്തില്‍ തൊഴില്‍ നോക്കിവരുന്നവര്‍ വരെയുണ്ട്. എന്നാല്‍ കോടികളുടെ അഴിമതി നടക്കുന്ന ഹോര്‍ട്ടികോര്‍പ്പില്‍ അത് പരിഹരിക്കാതെ പാവപ്പെട്ട തങ്ങളുടെ വയറ്റത്തടിക്കുന്ന ഈ നടപടി പിന്‍വലിക്കണം  എന്നാണ് ജീവനക്കാരുടെ ആവശ്യം.

ഹോര്‍ട്ടികോര്‍പ്പിലെ തിരുവനന്തപുരം ഡിപിസിയുടെ കഴിഞ്ഞ മാസങ്ങളിലെ അക്കൗണ്ട്‌സ് പരിശോധിക്കുകയും ഡിപിസി വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയെന്നും അതിനാലാണ് സാമ്പത്തിക നഷ്ടം ചുരുക്കാന്‍ എന്ന ആവശ്യവുമായി നടപടി സ്വീകരിക്കുന്നത് എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 2014 ജനുവരി ഒന്നിനോ അതിന് ശേഷം ജോലിക്ക് പ്രവേശിക്കുകയോ ചെയ്തവരെയാണ് ഇങ്ങനെ കൂട്ടത്തോടെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. നിലവില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ 246 ജീവനക്കാര്‍ ഉള്‍പ്പടെ 286 ജീവനക്കാര്‍ തിരുവനന്തപുരം ഡിപിസിയില്‍ നിലവിലുണ്ടെന്നും ഇത്രയും ജീവനക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കില്ലെന്നും ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തില്‍ വലിയ പ്രതിഷേധമാണ് ജീവനക്കാര്‍ക്കിടയില്‍ രൂപംകൊണ്ടിരിക്കുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള പിരിച്ചുവിടല്‍ അംഗീകരിക്കില്ലെന്നും, എത്രയും വേഗം ഉത്തരവ് പുനര്‍പരിശോധിക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം. എന്നാല്‍ 39ഓളം കുടുംബങ്ങളുടെ വയറ്റത്തടിച്ച ഹോര്‍ട്ടികോര്‍പ്പിന്റെ നടപടിക്കെതിരെ ചില ഉന്നത ഉദ്യോഗസ്ഥരും രംഗത്ത് വന്നിട്ടുണ്ട്. പിരിച്ചുവിടപ്പെട്ടവരില്‍ പലരും മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ടവരാണെന്നും, അതുകൊണ്ടുതന്നെ അവരെ പരമാവധി ഒഴിവാക്കി, സിപിഐ പ്രവര്‍ത്തകരെ കൂടുതല്‍ ഉള്‍പ്പെടുത്താനാണ് പുതിയ നടപടിയെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

പിരിച്ചുവിടപ്പെട്ട ഒഴിവുകള്‍ക്ക് പകരം തൊഴിലാളികളെ ആവശ്യമുള്ളപ്പോള്‍ നിലവില്‍ പിരിച്ചുവിടപ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും, പിതിയ നിയമനങ്ങള്‍ ഇനി എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴിയായിരിക്കും എന്നും രണ്ട് രീതിയിലാണ് ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. അതുതന്നെ ഒരു വ്യക്തതയില്ലാതെയാണ് ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പെട്ടെന്ന് ധൃതിപിടിച്ച് ഉത്തരവ് ഇറക്കിയതാണെന്ന് ഇത് സാക്ഷ്യപ്പെടുത്തുന്നു. എന്തായാലും വന്‍ പ്രതിഷേധമാണ് പുതിയ ഉത്തരവില്‍ ഉണ്ടായിരിക്കുന്നത്. തൊഴിലാളികള്‍ രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button