KeralaNattuvarthaLatest NewsNewsIndia

കാർഷിക രംഗത്ത് പുതിയ വിപ്ലവം, കേരളത്തിലെ പരമ്പരാഗത കൃഷിരീതികള്‍ തിരികെക്കൊണ്ടുവരും: മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: കേരളത്തിലെ പരമ്പരാഗത കൃഷിരീതികള്‍ തിരികെക്കൊണ്ടുവരുമെന്ന് മന്ത്രി പി പ്രസാദ്. സുരക്ഷിത ഭക്ഷണത്തിന്റെ ഉത്പാദനം ഉറപ്പുവരുത്തുന്നതിനായുള്ള ജൈവ കാര്‍ഷിക മിഷന് കൃഷി വകുപ്പ് ഈ വര്‍ഷം രൂപം നല്‍കുമെന്നും, സംസ്ഥാനത്ത് കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി രീതി വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read:‘സത്യം പറയുന്ന ആളല്ല അദ്ദേഹം’: ശരദ് പവാറിന്റെ വാദം തള്ളി ബിജെപി

‘കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിനായി മേഖലാ തലത്തിലുള്ള ആസൂത്രണത്തിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയും ഹരിതഗൃഹ വാതകങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തി കാര്‍ബണ്‍ രഹിത കേരളം എന്ന ലക്ഷ്യത്തിലേക്ക് എത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം’, മന്ത്രി പറഞ്ഞു.

‘ഇതു മുന്‍നിര്‍ത്തിയാണ് കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിരീതിക്കു തുടക്കമിടുന്നത്. പരമ്പരാഗത കൃഷിരീതികള്‍ തിരികെക്കൊണ്ടുവന്നും അനാവശ്യ രാസവസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കിയുമാകും ഇതു നടപ്പാക്കുക. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൃഷി വകുപ്പിന്റെ ഓരോ ഫാമുകള്‍ തെരഞ്ഞെടുത്ത് കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി രീതി നടപ്പാക്കും’, മന്ത്രി വ്യക്തമാക്കി.

‘ഇതു മാതൃകയായിക്കാണിച്ച്‌ തുടര്‍ പ്രവര്‍ത്തനങ്ങള്‍ മറ്റിടങ്ങളിലേക്കു വ്യാപിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഓരോ പഞ്ചായത്ത് തെരഞ്ഞെടുത്ത് കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി പ്രോത്സാഹിപ്പിക്കും. പഞ്ചായത്തുകളില്‍ ഇതുമായി ബന്ധപ്പെട്ട പ്രത്യേക ശില്‍പ്പശാലകള്‍ സംഘടിപ്പിക്കും’, മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button