Latest NewsKeralaNews

മൂത്രമൊഴിക്കുന്ന സ്ഥലത്ത് വരെ പൊലീസുകാര്‍ കയറിച്ചെന്ന് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി : പുതുവൈപ്പിനില്‍ അറസ്റ്റിലായ സ്ത്രീകളെ പൊലീസുകാര്‍ അപമാനിച്ചെന്ന് പരാതി

കൊച്ചി: പുതുവൈപ്പിനില്‍ എല്‍.പി.ജി പ്ലാന്‍റിനെതിരെ സമരം ചെയ്തതിന് അറസ്റ്റിലായ സ്‌ത്രീകളടക്കമുള്ളവരെ പൊലീസുകാര്‍ സ്റ്റേഷനില്‍ വെച്ച് അപമാനിച്ചെന്ന് പരാതി. ഇന്നലെ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവര്‍ക്ക് രാവിലെ പ്രഭാത കൃത്യങ്ങള്‍ക്കുള്ള അവസരം പോലും പൊലീസുകാര്‍ നിഷേധിച്ചെന്ന് സമരക്കാര്‍ ആരോപിച്ചു. ടോയ്‍ലറ്റുകള്‍ വനിതാ പൊലീസുകാര്‍ രാവിലെ തന്നെ പുറത്ത് നിന്ന് പൂട്ടി.

സ്‌ത്രീകള്‍ സ്റ്റേഷന്‍ പരിസരത്ത് മറ്റ് സൗകര്യങ്ങളൊന്നുമില്ലാത്തതിനാല്‍ തുണി കൊണ്ട് മറച്ച് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതിനിടെ പുരുഷ പൊലീസുകാര്‍ അവിടെയെത്തി തുണി എടുത്തുമാറ്റുകയും കയറിച്ചെന്ന് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും സമരക്കാര്‍ ആരോപിക്കുന്നു. സംഭവമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകര്‍ എത്തുന്നതിന് മുമ്പ് ഇവരെ പൊലീസുകാര്‍ ബലംപ്രയോഗിച്ച് വാഹനങ്ങളില്‍ കയറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button