KeralaLatest News

സംസ്‌കാര ഔന്നിത്യത്തോടെ പൊലീസ് പ്രവർത്തിക്കണം, നടക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ നടന്നത് ദുഷ്‌പേരുണ്ടാക്കി; പിണറായി വിജയൻറെ വിമർശനം ഇങ്ങനെ

തിരുവനന്തപുരം: പൊലീസിന്റെ ചില പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് പിണറായി വിജയൻ. സംസ്‌കാര ഔന്നിത്യത്തോടെ പൊലീസ് പ്രവർത്തിക്കണം. എന്നാൽ നെടുങ്കണ്ടം ലോക്കപ്പ് മർദനം ഉൾപ്പെടെ നടക്കാൻ പാടില്ലാത്ത ചില സംഭവങ്ങൾ ആഭ്യന്തര വകുപ്പിന് ദുഷ്‌പേരുണ്ടാക്കി. മുഖ്യമന്ത്രി വ്യക്തമാക്കി. കൊല്ലത്ത് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട പൊതു സ്വതന്ത്രൻ സ്ഥാനാര്‍ത്ഥിയാകുന്നത് പാലായിൽ ഗുണം ചെയ്യുമെന്ന് ജനപക്ഷം

പെലീസിന്റെ മുഖം ക്രൂരതയുടെ പര്യായമാകരുത്. ചട്ടവിരുദ്ധമായി ഒന്നും സ്റ്റേഷനുകളിൽ നടപ്പാക്കരുത്. സംസ്‌കാര ഔന്നിത്യത്തോടെ പൊലീസ് പ്രവർത്തിക്കണം. കുറ്റം ചെയ്യുന്നവരുടെ സ്ഥാനവും മാനവും നോക്കിയല്ല കേരള പൊലീസ് നടപടികൾ എടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: വിവാഹ ചടങ്ങുകൾക്കിടയിലുണ്ടായ ആഘോഷ വെടിവയ്പ്പിൽ വരന്റെ സഹോദരനു ദാരുണാന്ത്യം

ഒറ്റപ്പെട്ട സംഭവങ്ങൾ ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button