KeralaLatest NewsNews

അഡ്വക്കേറ്റ് കോടതിയില്‍ പോയാല്‍ മതി: പൊതുപ്രവര്‍ത്തനമൊന്നും ഇതില്‍ വേണ്ടെന്ന് യതീഷ് ചന്ദ്ര പറഞ്ഞതായി സിആര്‍ നീലക്ണ്ഠന്‍

കൊച്ചി: പുതുവൈപ്പ് സമരക്കാരോടൊപ്പം ഹൈക്കോര്‍ട്ട് ജംഗ്ഷനിലെത്തിയ തന്നോട് ഡെപ്യൂട്ടി കമ്മീഷണര്‍ പൊതുപ്രവര്‍ത്തനം വേണ്ടെന്ന് എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ യതീഷ് ചന്ദ്ര പറഞ്ഞതായി ആംആദ്മി നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ സിആര്‍ നീലകണ്ഠന്‍.

അഡ്വക്കേറ്റാണെന്ന് പറഞ്ഞപ്പോള്‍ വക്കീലാണെങ്കില്‍ കോടതിയില്‍ പോയാല്‍ മതിയെന്ന് യതീഷ് ചന്ദ്ര പറഞ്ഞെന്നും സിആര്‍ നീലകണ്ഠന്‍ പറഞ്ഞു. എന്നാല്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി ചര്‍ച്ച നടത്തിയെന്നും ഹരിത ട്രൈബ്യൂണലിന്റെ ജൂലൈ നാലിന് കേസ് പരിഗണിക്കുന്നതുവരെ ഐഒസി പ്ലാന്റില്‍ നിര്‍മ്മാണം നടക്കില്ലെന്ന് മന്ത്രി വാക്ക് നല്‍കിയിരുന്നെന്നും സിആര്‍ നീലകണ്ഠന്‍ പറഞ്ഞു.

യതീഷ് ചന്ദ്ര സ്ത്രീകളെ അടിച്ച് വാനില്‍ കയറ്റിയപ്പോഴാണ് ഞാന്‍ ഇടപെട്ടത്. ഇങ്ങനെയാണോ സര്‍ ആറസ്റ്റ് ചെയ്യുക എന്ന് ഞാന്‍ യതീഷ് ചന്ദ്രയോട് ചോദിച്ചുവെന്നും നീയിതില്‍ ഇടപെടേണ്ട, നീയാരാ എന്ന് ചോദിച്ചുവെന്നും നീലകണ്ഠന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button