Latest NewsNewsIndia

പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിച്ച്‌ രാംനാഥ് കോവിന്ദിന് പിന്തുണ നൽകി ജെഡിയു

പാറ്റ്‌ന : പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിച്ച്‌ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാന്‍ ജനതാദള്‍ (യു)വിന്റെ തീരുമാനം. നാളെ യോഗം ചേരാനിരിക്കെയാണ് ഈ അപ്രതീക്ഷിത നീക്കം.ഇന്ന് നടന്ന പാര്‍ട്ടി യോഗത്തിന് ശേഷം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ നിതീഷിന്റെയും ലാലുവിന്റെയും പാർട്ടികൾക്കിടയിൽ വിള്ളൽ വീഴുമെന്നാണ് റിപ്പോർട്ട്.

ബിഹാര്‍ ഗവര്‍ണര്‍ കൂടിയായിരുന്ന രാംനാഥ് കോവിന്ദ് നിതീഷ് കുമാറുമായി അടുത്ത ബന്ധമാന് പുലർത്തുന്നത്.ശിവസേനയും ടി ആർ എസും എ ഐ ഡി എം കെയും ജെഡിയുവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ദളിത് മോര്‍ച്ചാ പ്രസിഡന്റ് കൂടിയായ രാംനാഥ് കോവിന്ദിനെ പിന്തുണക്കുമെന്ന് ബിഎസ്പി നേതാവ് മായാവതിയും വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button