Latest NewsKeralaNews

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അവധിക്ക് വിലങ്ങിടാന്‍ ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പരിധിവിട്ട് അവധി അനുവദിക്കുന്ന പ്രവണത അടിയന്തരമായി അവസാനിപ്പിക്കണമെന്നു ഹൈക്കോടതി. ദീര്‍ഘകാലം അവധിയില്‍ പ്രവേശിച്ച്‌ വിദേശത്ത് ജോലി ചെയ്തശേഷം ചില കൃത്രിമരേഖകളുടെ പിന്‍ബലത്തില്‍ വീണ്ടും സര്‍വീസില്‍ പ്രവേശിച്ച്‌ പെന്‍ഷനും മറ്റാനുകൂല്യങ്ങളും കൈപ്പറ്റി എന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന പി.എന്‍. അബ്ദുള്‍ ലത്തീഫ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

സര്‍വീസ് ചട്ടത്തിലെ നീണ്ട അവധി സംബന്ധിച്ച വ്യവസ്ഥകള്‍ ഭേദഗതി ചെയ്ണയമെന്നും സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി കണക്കാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ശമ്പളമില്ലാതെ മൂന്നു വര്‍ഷത്തെ പഠനാവധി എടുത്ത അബ്ദുള്‍ ലത്തീഫ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലിക്കു ചേര്‍ന്നു. ചട്ടമനുസരിച്ചുള്ള വിരമിക്കല്‍ തീയതിക്ക് ഒരു വര്‍ഷം മുന്പ് ജോലിയില്‍ പ്രവേശിക്കണമെന്നാണു വ്യവസ്ഥ. എന്നാല്‍ വിരമിക്കുന്നതിനു ഒമ്ബതു മാസം മുന്‍പ് മാത്രമാണു ജോലിയില്‍ പ്രവേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button