Latest NewsIndia

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ മ​ര്‍​ദി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍

ശ്രീ​ന​ഗ​ര്‍ : കാ​ഷ്മീ​രി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ജ​ന​ക്കൂ​ട്ടം മ​ര്‍​ദി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍. ഡി​വൈ​എ​സ്പി മു​ഹ​മ്മ​ദ് അ​യ്യൂ​ബ് പ​ണ്ഡി​റ്റി​നെ ന​ഗ്ന​നാ​ക്കി​യ ശേ​ഷം മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. മൂ​ന്നാ​മ​ത്തെ പ്ര​തി​യേ​യും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​റ്റു പ്ര​തി​ക​ളേ​യും നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്ന് ജ​മ്മു കാ​ഷ്മീ​ര്‍ ഡി​ജി​പി എ​സ്.​പി. വ​യി​ദ് പ​റ​ഞ്ഞു.

ശ്രീ​ന​ഗ​റി​ന്‍റെ പ്രാ​ന്ത​ത്തി​ലു​ള്ള നൗ​ഹാ​ട്ട പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ഘ​ട​ന​വാ​ദി നേ​താ​വ് മി​ര്‍​വാ​യി​സ് ഉ​മ​ര്‍ ഫ​റൂ​ഖി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൂ​ടി​യാ​ണ് കൊ​ല്ല​പ്പെ​ട്ട ഡി​വൈ​എ​സ്പി.

മോ​സ്കി​ല്‍​നി​ന്ന് ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങി​വ​രു​ന്ന ചി​ത്രം പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആണ് ഡി​വൈ​എ​സ്പി​യെ കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്.​ചി​ത്രം പ​ക​ര്‍​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ജ​ന​ക്കൂ​ട്ടം ഡി​വൈ​എ​സ്പി​യെ പി​ടി​കൂ​ടി. ഫോ​ട്ടോ എ​ടു​ത്ത​തി​നെ​ക്കു​റി​ച്ച്‌ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞെ​ങ്കി​ലും വെ​ളി​പ്പെ​ടു​ത്താ​ന്‍ ഇ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. ഇ​തി​നി​ടെ പ​രി​ഭ്ര​മ​ത്തി​ല്‍ ഡി​വൈ​എ​സ്പി കൈ​യി​ലു​ണ്ടാ​യി​രു​ന്ന പി​സ്റ്റ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ആ​ളു​ക​ള്‍​ക്കു നേ​ര്‍​ക്കു വെ​ടി​വ​ച്ചു. വെ​ടി​വ​യ്പി​ല്‍ മൂ​ന്നു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഇ​തി​ല്‍ കു​പി​ത​രാ​യ ജ​ന​ക്കൂ​ട്ടം ഡി​വൈ​എ​സ്പി​യെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button