KeralaCinemaLatest NewsNews

പ്രമുഖ​ന​ടി​യെ അ​ക്ര​മി​ച്ച സം​ഭ​വം: സഹതടവുകാരന്‍റെ മൊഴി നിർണായകം

കൊ​ച്ചി: പ്രമുഖ​ന​ടി​യെ അ​ക്ര​മി​ച്ച സം​ഭ​വത്തിൽ സഹതടവുകാരന്‍റെ മൊഴി നി​ർ​ണാ​യ​ക​മാ​കും. കേ​സി​ൽ അറസ്റ്റിലായ പ്രധാന പ്രതി പ​ൾ​സ​ർ സു​നി​യു​ടെ സ​ഹ​ത​ട​വു​കാ​ര​നാ​യി​രു​ന്ന ജി​ൻ​സനാണ് നി​ർ​ണാ​യ​ക വിവരങ്ങൾ പോലീസിനെ അറിയിച്ചത്. ഇനി ജി​ൻ​സ​ണ്‍ കോ​ട​തിയിൽ ന​ൽ​കു​ന്ന മൊ​ഴി കേ​സി​ന്‍റെ ഗ​തി നി​ർ​ണ​യി​ക്കും.

ജി​ൻ​സ​ണ്‍ കോ​ട​തി​യി​ൽ പ​ൾ​സ​ർ സു​നി വെ​ളി​പ്പെ​ടു​ത്തി​യെ കാര്യങ്ങൾ വ്യക്തമാക്കിയാൽ തു​ട​ർ അന്വേഷണം നടക്കാനാണ് സാധ്യത. അതേസമയം മൊ​ഴി മാ​റ്റി​ പ​റ​ഞ്ഞാ​ൽ കേ​സ് നി​ല​നി​ൽ​ക്കി​ല്ല. ജി​ൻ​സ​ണി​ന്‍റെ മൊഴി മ​ജി​സ്ട്രേ​റ്റിനു മുമ്പിൽ രേ​ഖ​പ്പെ​ടു​ത്താ​നുള്ള അനുമതിക്കായി പോലീസ് ശ്രമിക്കുന്നുണ്ട്.

പുതിയ വെളിപ്പെടുത്തുലകളുടെ അടിസ്ഥാനത്തിൽ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പിക്കാനാണ് പോലീസ് നീക്കം.​ ന​ടി​യെ ആ​ക്ര​മി​ച്ച​ത് എ​ന്തി​നാ​ണെ​ന്നും ആ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നെ​ന്നും ജ​യി​ലി​ൽ വ​ച്ചു ജി​ൻ​സ​ണി​നോ​ട് സു​നി വെ​ളി​പ്പെ​ടു​ത്തി​യെ​ന്നാ​ണു പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 17നു ​രാ​ത്രി​യാ​ണു പ്രമുഖ​ന​ടി​യെ അ​ക്ര​മി​ച്ച സംഭവം നടന്നത്.എ​ഡി​ജി​പി ബി. ​സ​ന്ധ്യയാ​ണ് കേ​സി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കുന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button