KeralaLatest NewsNews

കൊച്ചി മെട്രോയിലെ ചോര്‍ച്ച: വിശദീകരണവുമായി കെ എം ആർ എൽ

കൊച്ചി : കനത്ത മഴയെ തുടര്‍ന്ന് മെട്രോയിൽ ചോര്‍ച്ചയുണ്ടായി എന്ന പ്രചാരണം തള്ളി കെഎംആര്‍എല്‍.എസി വെന്റില്‍ നിന്നുമുണ്ടായ വെള്ളമാണിതെന്നും മഴയിൽ ചോർച്ചയുണ്ടായിട്ടില്ലെന്നും കെ എം ആർ എൽ വ്യക്തമാക്കി.കൊച്ചി മെട്രോയിൽ ചോർച്ച എന്ന് കാണിച്ചു സമൂഹമാധ്യമങ്ങള്‍ വഴി വിഡിയോ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് കെ എം ആർ എൽ വിശദീകരണം നൽകിയത്.

എയര്‍ കണ്ടീഷണറിനിന്നും പുറത്തേക്കു പോകേണ്ട വെള്ളം ചില സാങ്കേതിക പ്രശ്നം കാരണം തിരികെ വന്നതാണ് ചോര്‍ച്ചയെന്ന പേരില്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്ന് അവർ പറഞ്ഞു.പുതിയ ട്രെയിനുകളില്‍ ഈ പ്രശ്നം ആവര്‍ത്തിക്കാതിരിക്കാന്‍ എസി പൈപ് മാറ്റുമെന്നും കെ എം ആർ എൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button