Latest NewsGulf

സൗദിയിൽ ചെറിയ പെരുന്നാൾ എന്നെന്ന് തീരുമാനിച്ചു

സൗദി : ഇന്ന് മാസപിറവി കണ്ടതിനാൽ സൗദിയിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതായി സാക്ഷ്യം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലും അയല്‍ അറബ് രാഷ്ട്രങ്ങളിലും ഞായറാഴ്ച ചെറിയ പെരുന്നാള്‍.

സൗദി സുപ്രീം കോടതിയാണ് മാസപ്പിറവി കണ്ട വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റിയാദ് മേഖലയിലെ മജ്മഅ സര്‍വകലാശാലയിലെ വാനനിരീക്ഷണ വിഭാഗവും തുമൈറിലെ മാസപ്പിറ നിരീക്ഷണ സമിതിയും ശനിയാഴ്ച അസ്തമയത്തിന് ശേഷം മാസപ്പിറവി കണ്ടതായി സാക്ഷ്യം ബോധിപ്പിച്ചിരുന്നു.

റദാന്‍ 29ന് ശനിയാഴ്ച അസ്തമയ ശേഷം മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി നേരത്തെ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഈദുല്‍ ഫിത്റിനോടനുബന്ധിച്ച് രാജ്യത്തെ ജനങ്ങള്‍ക്കും ലോകമുസ്‍ലിംകള്‍ക്കും സല്‍മാന്‍ രാജാവ് ഐശര്യത്തിന്റെയും സമൃദ്ധിയുടെയും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. അതേസമയം, ഒമാനില്‍ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button