Latest NewsKeralaNews

ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് എല്ലാവരും ഓര്‍ക്കണം, തീവ്രവാദവും അക്രമങ്ങളും ഇസ്ലാം അംഗീകരിക്കുന്നില്ല: കാന്തപുരം

കോഴിക്കോട്: ചെറിയ പെരുന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ആഘോഷങ്ങളില്‍ ലഹരി കലര്‍ത്തരുതെന്നും വാക്കുകൊണ്ട് മാത്രമല്ല പ്രവൃത്തി കൊണ്ടും തീവ്രവാദത്തെ ഇല്ലാത്താക്കണമെന്നും കാന്തപുരം ജനങ്ങള്‍ക്ക് നല്‍കിയ പെരുന്നാള്‍ സന്ദേശത്തില്‍ പറയുന്നു.

Read Also: കാറിന്‍റെ സീറ്റിനടിയിൽ എംഡിഎംഎ കടത്ത്: കാസർഗോഡ് ദമ്പതികൾ ഉൾപ്പടെ 4 പേർ പിടിയിൽ

‘ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് എല്ലാവരും ഓര്‍ക്കണം, തീവ്രവാദത്തോടും ലഹരിയോടും വിട ചൊല്ലല്‍ ആകണം ഈ പെരുന്നാള്‍ സന്ദേശം. തീവ്രവാദവും അക്രമങ്ങളും ഇസ്ലാം അംഗീകരിക്കുന്നില്ല. രാജ്യത്തിന്റെ സമാധാനത്തിനു വേണ്ടി വിശ്വാസികള്‍ പ്രവര്‍ത്തിക്കണം. വാക്ക് കൊണ്ട് മാത്രമല്ല പ്രവര്‍ത്തി കൊണ്ട് തീവ്രവാദത്തെ ഇല്ലാതാക്കണം’, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

പെരുന്നാള്‍ ഭൗതികമായ ആനന്ദത്തിനുവേണ്ടിയുള്ളതല്ലെന്ന് കാന്തപുരം വിശ്വാസികളെ ഓര്‍മിപ്പിച്ചു. വിശപ്പുള്‍പ്പെടെ സഹിച്ചും പൊറുത്തും സുഖങ്ങള്‍ ത്യജിച്ചും ഒരുമാസക്കാലം നോമ്പുനോറ്റതിന് അള്ളാഹു നല്‍കിയ ഒരു പുണ്യദിവസമാണ് പെരുനാളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button