Latest NewsNewsIndia

പന്ത്രണ്ട് വയസ്സുകാരിക്ക് നേരെ പീഡനശ്രമം

ബംഗളൂരു: ബംഗളൂരുവില്‍ പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. 62 വയസുകാരനായ ചിന്നരാമയ്യ ആണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമ പ്രകാരം കേസെടുത്തു.

കുട്ടിയുടെ അമ്മ സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ ആയിരുന്നു ഇയാള്‍ വീട്ടില്‍ തനിച്ചായിരുന്ന കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ ചിന്നരാമയ്യയെ തടഞ്ഞു വെച്ച് മര്‍ദിക്കുകയും, പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചിന്നരാമയ്യ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ആളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button