Latest NewsNewsDevotional

വീടിനുള്ളില്‍ എപ്പോഴും പോസിറ്റീവ് എനര്‍ജി നിലനിര്‍ത്താന്‍ ഇതാ പത്ത് വഴികള്‍

 

വീടിനുള്ളില്‍ എപ്പോഴും സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണോ ?  ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വീട്ടിനുള്ളിലെ നെഗറ്റീവ് എനര്‍ജിയെ പുറംതള്ളി പൊസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ സാധിക്കും. ഈ പറയുന്നവ ശ്രദ്ധിക്കുക

1.പൊട്ടിയകണ്ണാടി, ഫ്യൂസ്ആയ ബള്‍ബ്, കേടായ ഇലക്ട്രിക്ക് ഉപകരണങ്ങള്‍, സമയം തെറ്റായി കാണിക്കുന്ന ക്ലോക്ക് എന്നിവ വീട്ടില്‍ നിന്ന് ഒഴിവാക്കുക.

2.മുറികള്‍ വൃത്തിയാക്കുന്ന ചൂല് ഭിത്തിയില്‍ ചാരി വയ്ക്കാതെ കിഴക്കുപടിഞ്ഞാറു ദിശയില്‍ തറയില്‍ വയ്ക്കുക.

.3 എട്ടുകാലിവല, ചിതല്‍ എന്നിവ വീട്ടിനകത്തു എവിടേലും കാണുകയാണെങ്കില്‍ ഉടന്‍ തന്നെ കളയുക. ഇവ വീട്ടില്‍ കാണുന്നത് ദൗര്‍ഭാഗ്യത്തിന് കാരണമാവും.

4. ചെരുപ്പിട്ടു വീട്ടിനകത്തൂടെ നടക്കാതിരിക്കുക.

5. പൊട്ടിയ നിലവിളക്ക്, വിഗ്രഹങ്ങള്‍, ഫോട്ടോകള്‍ എന്നിവ ഉടന്‍ മാറ്റുക

6.മേശപ്പുറത്തു സാധനങ്ങള്‍ വലിച്ചു വാരിയിടുന്നത് നമ്മുടെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. അതിനാല്‍ എപ്പോഴും അടുക്കിവയ്ക്കാന്‍ ശ്രമിക്കുക.

7. തലമുടി, നഖം എന്നിവ തറയില്‍ ഇടുക, ചീപ്പില്‍ മുടി കെട്ടിക്കിടക്കുക, അസ്തമയം കഴിഞ്ഞു മുടി ചീപ്പ് ഉപയോഗിച്ച് ചീവുക, നഖം വെട്ടുക എന്നിവയെല്ലാം ഒഴിവാക്കുക.

8.കല്ലുപ്പ് നെഗറ്റീവ് എന്‍ജിയെ ഇല്ലാതാക്കി പോസിറ്റീവ് എനര്‍ജി നിറക്കുന്ന ഒരു വസ്തുവാണ്. കുറച്ചു കല്ലുപ്പ് തുറന്ന പാത്രത്തിലാക്കി ഭക്ഷണമേശയിലും ബാത്‌റൂമിലെ നനവുതട്ടാത്ത മൂലയിലും വയ്ക്കുന്നത് നല്ലതാണ്. വീട്ടില്‍ ഏറ്റവും കൂടുതല്‍ നെഗറ്റീവ് എനര്‍ജി ഉള്ള ബാത്‌റൂമിന്റെ വാതില്‍ എപ്പോഴും അടച്ചിടണം. വെള്ളത്തില്‍ അല്‍പ്പം കല്ലുപ്പ് ചേര്‍ത്ത് തറ തുടയ്ക്കുന്നതും സുഗന്ധതൈലങ്ങള്‍ തളിക്കുന്നതും പോസിറ്റീവ് അന്തരീക്ഷം നിലനിര്‍ത്താന്‍ നല്ലതാണ്.

9. സന്ധ്യസമയത്തു ആഹാരം കഴിക്കുന്നതും ഉറങ്ങുന്നതും ഒഴിവാക്കുക. കുടുംബാംഗങ്ങള്‍ ഒന്നിച്ചോ അല്ലാതെയോ ഉച്ചത്തില്‍ നാമജപം നടത്തുന്നതും, മനസിനെ ത്രാണനം ചെയ്യുന്ന മന്ത്രങ്ങള്‍ ചൊല്ലുന്നതും ഭവനത്തില്‍ പൊസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കും.

10. വീടിനകം തൂത്തു തുടച്ചു വൃത്തിയാക്കുക, കുന്തിരിക്കം, അഷ്ടഗന്ധം, കര്‍പ്പൂരതുളസി എന്നിവ പുകയ്ക്കുക, എച്ചില്‍ പാത്രങ്ങള്‍, മുഷിഞ്ഞ വസ്ത്രങ്ങള്‍ എന്നിവ കൂട്ടിയിടാതെ യഥാസമയം വൃത്തിയാക്കുക എന്നിവയെല്ലാം വീട്ടില്‍ ഐശ്വര്യം നിറയ്ക്കുന്ന വഴികളാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button