Latest NewsNews StoryPrathikarana Vedhi

കോയമ്പത്തൂരിൽ ഫാറൂക്ക്, ബംഗാളിൽ രോഹിത് താണ്ടി, ഈ കൊലപാതകങ്ങളിൽ പരാതിയില്ലാത്തവർ: ബംഗാളിൽ നടന്ന പശുകടത്ത് കൊലപാതകം ഡൽഹിയിലാക്കി കാട്ടാൻ മറന്നില്ല ജുനൈദിന്റെ കൊലപാതകം വിവാദമാക്കുന്നവരോട് ജിതിൻ ജേക്കബിന് പറയാനുള്ളത്

ജിതിന്‍ ജേക്കബ് 

നമ്മുടെ മാധ്യമ സംസ്ക്കാരത്തെക്കുറിച്ചും, നരേന്ദ്ര മോഡി അധികാരത്തിൽ വന്നശേഷം NGO കളുടെ സ്വൈര്യ വിഹാരത്തിനു തടയിട്ടതിനെക്കുറിച്ചും അതിൽ അവർക്കുള്ള കലിപ്പിനെക്കുറിച്ചുമെല്ലാം വിശദമായി കഴിഞ്ഞ ദിവസം പോസ്റ്റായി ഇട്ടിരുന്നു.ഇന്നലെ ഇന്ത്യയിലെ പല മെട്രോകളിലും “NOT IN MY NAME” എന്ന പേരിൽ പ്രകടനങ്ങൾ നടന്നതായി കണ്ടു. ആരൊക്കെയാണ് ഇതിനു പിന്നിൽ എന്നറിയില്ല. ഹരിയാനയിൽ ട്രെയിനിൽ സീറ്റ് തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൊല്ലപ്പെട്ട ജുനൈദ് ഖാൻ എന്ന കുട്ടിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഈ പ്രതിഷേധ പരിപാടികൾ നടത്തുന്നത് എന്ന് കണ്ടു.
ജുനൈദ് ഖാൻ ന്റെ കൊലപാതകം ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ്.

ഇത്തരം പ്രവർത്തികൾ സമൂഹത്തിൽ അസ്വാരസ്യങ്ങൾ കൂട്ടുകയേ ഉള്ളൂ. എന്തിന്റെ പേരിലാണെങ്കിലും ഒരാളെ കൊല്ലുന്നത് പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല. ഒരാളുടെ ജാതി, മതം, നിറം, വിശ്വാസങ്ങൾ എന്നിവയൊന്നും ഒരാളെ അക്രമിക്കാനോ, അധിക്ഷേപിക്കാനോ ഒന്നും ഉള്ള ലൈസൻസ് അല്ല. വെറും 17 വയസു മാത്രം ഉണ്ടായിരുന്ന ജുനൈദിനെ കൊന്നവർ അവന്റെ കുടുംബത്തെ കൂടിയാണ് കൊന്നത്. ജുനൈദിന്റെ കൊലപാതകത്തെ ആരും ന്യായീകരിച്ചിട്ടില്ല. പ്രധാന പ്രതിയെ അപ്പോൾ തന്നെ അറസ്റ്റ് ചെയ്തു. ഇന്നലെ 4 പേരെ കൂടി അറസ്റ്റ് ചെയ്തു. ഈ കൊലപാതകം ഒരു പ്രീ പ്ലാൻഡ് ആയിരുന്നില്ല. ട്രെയിൻ യാത്രക്കിടെ സീറ്റ് തർക്കമായിരുന്നു പ്രശ്നം എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വാക്ക് തർക്കത്തിനിടെ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ ഉണ്ടായി എന്നും പറയുന്നു. “ദി ഹിന്ദു” ദിനപത്രം റിപ്പോർട്ട് ചെയുന്നു:-
“A youth was stabbed to death and his two brothers injured when a group of people attacked them inside a crowded train following a dispute over a seat.
As the train was very crowded, there was much pushing and jostling, leading to an argument.”
ഈ കൊലപാതകത്തിന് ഉത്തരവാദികളെ ആരും ന്യായീകരിച്ചിട്ടില്ല. രാഷ്ട്രീയമായും നിയമപരമായും നേരിടും എന്ന് പറഞ്ഞിട്ടില്ല, പാർട്ടി വക്കീലന്മാർ കോടതിയിൽ പ്രതികൾക്കുവേണ്ടി ഹാജരായിട്ടില്ല, പ്രതികളുടെ മനുഷ്യാവകാശത്തെക്കുറിച്ചു ആരും പ്രസ്താവന ഇറക്കിയിട്ടില്ല, അറസ്റ്റ് ചെയ്യാൻ വന്ന പൊലീസുകാരെ ഭീഷണിപ്പെടുത്തിയിട്ടില്ല, കള്ളകേസെന്നും പറഞ്ഞു ഒരാളും വന്നിട്ടില്ല.
പ്രധാന കുറ്റവാളികളെ എല്ലാം അറസ്റ്റ് ചെയ്തുകഴിഞ്ഞു. ഹരിയാന മുഖ്യമന്ത്രി ഈ നിഷ്ടൂര സംഭവത്തെ അപലപിച്ചു.

കേരളത്തിലെ CITU മാധ്യമങ്ങൾ മാത്രം ഈ വിഷയത്തെ പതിവുപോലെ വളച്ചൊടിച്ചു ബീഫിൽ എത്തിച്ചു. കേരളത്തിലെ മുസ്ലിം സമുദായത്തെ ആകെ അസ്വസ്ഥരാക്കി. കാത്തിരുന്നു കിട്ടിയ വിഷയത്തെ മുതലെടുക്കാൻ കുറെ NGO കളും ഇറങ്ങി.
ശരിക്കും നമ്മൾ ചിന്തിക്കേണ്ടത് മാധ്യമങ്ങളുടെ അജണ്ടകളെകുറിച്ചാണ്. ക്രമസമാധാനം സംസ്ഥാന വിഷയമാണെന്ന് നമ്മുടെ മാധ്യമങ്ങൾക്കറിയാൻ പാടില്ലാഞ്ഞിട്ടല്ല. ദാദ്രി സംഭവത്തെ നടക്കുമ്പോൾ ഉത്തർ പ്രദേശ് ഭരിച്ചിരുന്നത് സമാജ്വാദി പാർട്ടിയായിരുന്നു.ജുനൈദ് വിഷയത്തെ മുതലെടുക്കുന്നത് കൊണ്ട് മാത്രം പറയുകയാണ്.ഇന്നലെ ഒരു ഇടതുപക്ഷ ഓൺലൈൻ മാധ്യമം ഒരു വാർത്ത കൊടുത്ത് കണ്ടു ” ഡൽഹിയിൽ 3 മുസ്ലിം യുവാക്കളെ പശുക്കടത്തലിന്റെ പേരിൽ മർദിച്ചു കൊന്നു എന്ന് .

ആ സംഭവം ഈദിനു തലേ ദിവസം നടന്നതാണ്. ആ സംഭവം നടന്നത് അങ്ങ് പശ്ചിമ ബംഗാളിൽ ആണ്. പശ്ചിമ ബംഗാൾ ഭരിക്കുന്നത് ബിജെപി അല്ലല്ലോ. പശ്ചിമ ബംഗാൾ ഭരിക്കുന്നത് തൃണമൂൽ കോൺഗ്രസ് അല്ലെ. ക്രമസമാധാനം സംസ്ഥാന സർക്കാരിന്റെ അധീനതയിലും. അപ്പോൾ ആ സംഭവത്തിൽ എങ്ങനെ ബിജെപി യെ കുറ്റപ്പെടുത്താനാകും? അതുകൊണ്ടു ആ സംഭവം ഡൽഹിയിൽ നടന്നു എന്ന് വരുത്തിത്തീർത്തു.ആ വിഷയത്തിൽ ആർക്കും പശ്ചിമ ബംഗാളിൽ പ്രതിക്ഷേധം ഒന്നും നടത്തേണ്ട?കോയമ്പത്തൂരിൽ ഫാറൂഖ് എന്ന ചെറുപ്പക്കാരനെ മത മൗലിക വാദികൾ ക്രൂരമായി കൊന്നു. ആർക്കും അതിൽ പരാതി ഇല്ല. ആർക്കും പ്രതിക്ഷേധിക്കണ്ട. ഒരു ചാനലിലും ചർച്ചയും ഇല്ല.

രോഹിത് താണ്ടി എന്ന ജുനൈദിന്റെ പ്രായമുള്ള ദളിത് കുട്ടിയെ പശ്ചിമ ബംഗാളിൽ തല്ലിക്കൊന്നു. ആരെങ്കിലും ഈ വാർത്ത അറിഞ്ഞിരുന്നോ? ഏതെങ്കിലും മാധ്യമം ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നോ? ആരെങ്കിലും ഇതിന്റെ പേരിൽ സമരം ചെയ്തിരുന്നോ? സിപിഎം നെ പരസ്യമായി തള്ളി പറഞ്ഞ രോഹിത് വെമുല മരണപ്പെട്ട ശേഷം ആ പേരും പറഞ്ഞു മുതലെടുപ്പ് നടത്തിയവരെ ഒന്നും രോഹിത് താണ്ടി എന്ന ദളിതനായ കുട്ടിയുടെ കൊലപാതകത്തിൽ പ്രതിക്ഷേധിക്കാൻ കണ്ടില്ല. എന്തായിരിക്കും കാരണം? പ്രതിസ്ഥാനത്തു ആരായതുകൊണ്ടായിരിക്കും പ്രതിക്ഷേധം ഒന്നും ഉണ്ടാകാതിരുന്നത്?

നമ്മുടെ പ്രധാന മന്ത്രി ഗോ സംരകഷണത്തിന്റെ പേരിൽ ആക്രമണം നടത്തുന്നവരെ വിശേഷിപ്പിച്ചത് anti-social elements എന്നാണ്. സംസ്ഥാന സർക്കാരുകൾ കർശന നടപടികൾ ഈ വിഷയത്തിൽ എടുക്കണമെന്ന നിർദേശവും കേന്ദ്രം നൽകിയിട്ടുണ്ട്.
പ്രധാന മന്ത്രിയുടെ വാക്കുകൾ ” “I get so angry at those who are into the Gau-Rakshak business. A Gau-Bhakt (cow devotee) is different, Gau Seva (cow protection) is different. I have seen that some people are into crimes all night and wear the garb of Gau Rakshaks in the day,70-80% will be those who indulge in anti-social activities and try to hide their sins by pretending to be Gau Rakshaks. If they are true protectors, they should realise that most cows die because of plastic, not slaughter. They should stop cows from eating plastic.”
പ്രധാന മന്ത്രിയുടെ ഈ വാക്കുകൾ അതേപടി റിപ്പോർട്ട് ചെയ്തത് NDTV ആണ്.

വീണ്ടും പറയുന്നു, ജുനൈദ് ഖാന്റെ കൊലപാതകത്തെ എന്തു പറഞ്ഞും ന്യായീകരിക്കാനാകില്ല . ഒരു ചെറുപ്പക്കാരനെ കൊന്നതിലൂടെ നഷ്ട്ടം അവന്റെ കുടുംബത്തിനും, രാജ്യത്തിനുമാണ്.പക്ഷെ അതിന്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന അവസരവാദ രാഷ്ട്രീയക്കാരെയും, ഇടതു മാധ്യമങ്ങളെയും, വിദേശ ഫണ്ടുകൾ നഷ്ടപ്പെട്ടതിന്റെ വിഷമതയിൽ ഇരിക്കുന്ന NGO കളെയും തുറന്നുകാട്ടാനാണ് ശ്രമിച്ചത്. മുസ്ലിം സമുദായത്തെ ആകമാനം തങ്ങൾ ഇന്ത്യ രാജ്യത്തു കൊടിയ ഭീഷണികൾ നേരിടുന്നു എന്ന അവസ്ഥ സംജാദമാക്കി അവരെ അസ്വസ്ഥരാക്കാൻ നോക്കുമ്പോൾ ഒന്നോർക്കുക, ഇത്തരം വിഷയങ്ങളെ ഊതിപ്പെരുപ്പിച്ച മുതലെടുപ്പ് നടത്തിയാൽ തകരുന്നത് രാജ്യത്തിൻറെ ഐക്യം മാത്രമാണ്.

മുസ്ലിം സമുദായത്തെ പ്രകോപിപ്പിച്ചു മുസ്ലിം യുവാക്കളെ ഇന്ത്യ വിരുദ്ധതയിലേക്കു തള്ളിവിടാനുള്ള ശ്രമം രാജ്യത്തിൻറെ നിലനിൽപ്പിനെ തന്നെ ബാധിക്കും.
മുസ്ലിം സമുദായത്തിന്റെ യഥാർത്ഥ ശത്രുക്കൾ ബിജെപി അല്ല, മറിച്ചു അവരെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ മുതലെടുപ്പ് നടത്തി മതേതരത്വം പറഞ്ഞു നടക്കുന്ന ബുദ്ധി്ജീവി ക്രിമിനൽസ് ആണ്. ഇത്തരക്കാരുടെ ലക്ഷ്യം സമൂഹത്തിൽ ഒരു വിടവ് സൃഷ്ടിക്കുക എന്നതാണ്. ഹിന്ദുവും മുസ്ലിമും ഒരുമിച്ചു നിന്നാൽ രാജ്യത്തു കലാപങ്ങൾ ഉണ്ടാകില്ല, രാജ്യത്തു വികസനപ്രവർത്തങ്ങൾ നടക്കും. അപ്പോൾ പിന്നെ മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്നവർക്കും, വിദേശ ഫണ്ട് വാങ്ങി NGO കളെന്ന പേരിൽ സുഖിച്ചു ജീവിക്കുന്നവർക്കും തിരിച്ചടിയാകും.

“മതേതരന്മാർ” ഈ വിഷയങ്ങൾ മുതലെടുത്തു രാജ്യത്തു വർഗീയ കലാപങ്ങൾ വരെ സൃഷ്ടിക്കാം. ലാലു പ്രസാദ് യാദവ് വർഗീയ കാലം ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ വാർത്ത മലയാള മാധ്യമങ്ങളിൽ മാത്രം വന്നില്ല.വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നവന് ജനം തമ്മിൽ തല്ലി ചത്താലെന്താ അല്ലെ? അപ്പോഴും മാധ്യമങ്ങൾക്കു വാർത്ത കിട്ടും. ജനത്തെ തമ്മിൽത്തല്ലിച്ചു മുതലെടുപ്പ് നടത്തുന്ന കപട മതേതര, മാധ്യമ, NGO കളെ തിരിച്ചറിഞ്ഞില്ലെങ്കിൽ അത് ഈ രാജ്യം നശിപ്പിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button