Latest NewsBusiness

ബിഎംഡബ്യു ഏഴാംതലമുറ 5 സീരീസ് ഇന്ത്യയില്‍ പുറത്തിറക്കി

ബിഎംഡബ്യു ഏഴാംതലമുറ 5 സീരീസ് ഇന്ത്യയില്‍ പുറത്തിറക്കി. ബിഎംഡബ്യു അംബാസിഡറും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കൂടിയായ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് 5 സീരീസ് ഔദ്യോഗികമായി അവതരിപ്പിച്ചത്. കൂടുതല്‍ സ്‌റ്റൈലും ഫീച്ചേര്‍സും ചേര്‍ത്താണ് പുറത്തിറക്കിയത്. ജിഎസ്ടി (ചരക്ക് സേവന നികുതി) പ്രാബല്യത്തില്‍ വന്നശേഷം നാളെ (ജൂലായ് 1) മുതലാണ് 5 സീരീസ് വില്‍പ്പന ആരംഭിക്കുക. കമ്ബനിയുടെ ക്ലസ്റ്റര്‍ ആര്‍ക്കിടെക്ച്ചര്‍ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. പുതിയ സെവന്‍ സീരീസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട രൂപഘടനയിലാണ് വാഹനത്തിന്റെ ഡിസൈന്‍. ഇതേ പ്ലാറ്റ്‌ഫോമിലാണ് സെവന്‍ സീരീസും നിരത്തിലുള്ളത്. ഭാരം കുറഞ്ഞ ഹൈ-സ്‌ട്രെങ്ത്ത് മെറ്റീരിയല്‍ ഉപയോഗിച്ചുള്ള നിര്‍മാണം വാഹനത്തിന്റെ ഭാരം ഏകദേശം 70 കിലോഗ്രാം കുറയ്ക്കാന്‍ സഹായിച്ചു.

പെട്രോള്‍-ഡീസല്‍ പതിപ്പുകളില്‍ സ്‌പോര്‍ട്ട് ലൈന്‍, ലക്ഷ്വറി ലൈന്‍, എം സ്‌പോര്‍ട്ട് എന്നീ മൂന്ന് വകഭേദങ്ങളില്‍ 5 സീരീസ് ലഭ്യമാകും. എല്ലാ പതിപ്പിലും 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. എന്‍ട്രി ലെവല്‍ സ്‌പോര്‍ട്ട് ലൈന്‍ മാത്രമാണ് പെട്രോള്‍ പതിപ്പിലുള്ളത്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് എഞ്ചിനാണ് സ്‌പോര്‍ട്ട് ലൈനിന് കരുത്തേകുക. 249 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമേകും ഈ എഞ്ചിന്‍. 6.2 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഇവനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.

187 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ എഞ്ചിനാണ് ഡീസല്‍ സ്‌പോര്‍ട്ട് ലൈന്‍, ലക്ഷ്വറി ലൈന്‍ വേരിയന്റുകളില്‍ ഉള്‍പ്പെടുത്തിയത്. 7.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ എഞ്ചിന് സാധിക്കും. 5 സീരീസിലെ ടോപ് സ്‌പെക്ക് 530റ എം-സ്‌പോര്‍ട്ട് പതിപ്പിന് 3.0 ലിറ്റര്‍ എഞ്ചിനാണ് കരുത്തേകുക. 261 ബിഎച്ച്പി പവറും 620 എന്‍എം ടോര്‍ക്കുമേകും എഞ്ചിന്‍. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.7 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം.

ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അഡാപ്റ്റീവ് ഫുള്‍ എല്‍ഇഡി ഹെഡ് ലാംമ്ബ്, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റിമോട്ട് കണ്‍ട്രോള്‍ പാര്‍ക്കിങ്, 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ് എന്നിവയാണ് പുതിയ 5 സീരീസിന്റെ പ്രധാന സവിശേഷതകള്‍. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗ്, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിങ് ബ്രേക്ക് കണ്‍ട്രോള്‍, ഹില്‍ ഡീസന്റ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബേസ് മോഡലിന് 49.9 ലക്ഷം രൂപയും ടോപ് വേരിയന്റിന് 61.3 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button