Latest NewsIndia

വിമാനത്തില്‍ യുവതിക്കുനേരെ പീഡനശ്രമം: പ്രതി റിമാന്‍ഡില്‍!

മുംബൈ: വിമാനത്തില്‍ യുവതിക്ക് നേരെ പീഡനശ്രമം. വിമാന യാത്രയ്ക്കിടെ സഹയാത്രികനാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടു മുന്‍പായിരുന്നു പീഡനശ്രമം.

സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്ന യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഞെട്ടിയുണര്‍ന്ന യുവതി ഉച്ചത്തില്‍ നിലവിളിച്ചതോടെ മറ്റ് യാത്രക്കാരും വിമാന ജീവനക്കാരും ഓടിയെത്തി. വിമാനം ലാന്‍ഡ് ചെയ്തുടനെ ഇയാളെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളെ പിന്നീട് എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button