Jobs & VacanciesLatest News

നഴ്സുമാരെ സൈന്യം വിളിക്കുന്നു

നഴ്സുമാരെ സൈന്യം വിളിക്കുന്നു. വിവിധ സേനാവിഭാങ്ങളിലെ നഴ്‌സിങ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികളെ വിവിധ സൈനിക വിഭാഗങ്ങളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ഓഫീസര്‍മാരായിട്ടായിരിക്കും നിയമിക്കുക.

എംഎസ്‌സി (നഴ്‌സിങ്), പോസ്റ്റ് ബേസിക് ബിഎസ്‌സി (നഴ്‌സിങ്)/ബിഎസ്‌സി (നഴ്‌സിങ്) യോഗ്യതയോടൊപ്പം സംസ്ഥാന നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ആവശ്യമാണ്.

1982 ജൂലായ് 10 നും 1996 ജൂലായ് 11 നും ഇടയില്‍ ജനിച്ചവര്‍ക്കും,അവിവാഹിതര്‍ക്കും വിവാഹിതര്‍ക്കും നിയമപരമായി വിവാഹമോചനം നേടിയവര്‍ക്കും അപേക്ഷിക്കാം. എഴുത്തു പരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നഴ്‌സുമാരെ തിരഞ്ഞെടുക്കുക.

ലഖ്‌നൗ, പുണെ അടക്കമുള്ള കേന്ദ്രങ്ങളില്‍ ഓഗസ്റ്റിലായിരിക്കും എഴുത്ത് പരീക്ഷ

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ;ഇന്ത്യന്‍ ആര്‍മി

shortlink

Related Articles

Post Your Comments

Related Articles


Back to top button