Latest NewsInternational

ഉത്തരകൊറിയയുടെ ആണവ പരീക്ഷണം; അമേരിക്കയുടെ ക്ഷമ നശിച്ചെന്ന് ട്രംപ്.

യുഎസ്എ: ഉത്തര കൊറിയ വെള്ളിയാഴ്ച നടത്തിയ ആണവ പരീക്ഷണത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ആണവ പരീക്ഷണത്തില്‍ അമേരിക്കയുടെ ക്ഷമ നശിച്ചതായി ട്രംപ്. ഏറെക്കാലമായി ഉത്തരകൊറിയ നടത്തുന്ന ആണവ പരീക്ഷണത്തില്‍ ക്ഷുഭിതനാണ് ട്രംപ്. ഉത്തരകൊറിയയുടെ നീക്കം ക്ഷമയോടെ നോക്കി കാണാനുള്ള അമേരിക്കയുടെ എല്ലാ ശ്രമവും പരാജയപ്പെട്ടു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയിനോട് ഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ദീര്‍ഘദൂര സംവേദന ക്ഷമതയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തരകൊറിയ അടുത്തിടെ പരീക്ഷിച്ചിരുന്നു. ഇത് ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button