Latest NewsKeralaNews

നാദിർഷാക്ക് പോലീസിന്റെ ചോദ്യം ചെയ്യൽ നേരിടാനുള്ള പരിശീലനം ഉന്നത പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ലഭിച്ചിരുന്നതായി സൂചന

കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം 13 മണിക്കൂര്‍ ചോദ്യം ചെയ്യുന്നതിന് രണ്ടു ദിവസം മുന്‍പ് നാദിര്‍ഷയ്ക്ക് എഡിജിപി റാങ്കിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പരിശീലനം നല്‍കിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ജൂണ്‍ 26 നു ഉച്ചക്ക് ശേഷമാണ് ഈ ഉദ്യോഗസ്ഥൻ വൈറ്റിലയിൽ ഉള്ള കേന്ദ്രത്തിൽ വെച്ച് നാദിര്ഷായ്ക്ക് പരിശീലനം നൽകിയതെന്നാണ് റിപ്പോർട്ട്.

മുന്‍ ഡിജിപി സെന്‍കുമാറുമായി പ്രത്യക്ഷത്തില്‍ തന്നെ അകല്‍ച്ചയുള്ള, നിലവില്‍ പൊലീസ് ആസ്ഥാനത്തുള്ള എഡിജിപിയാണ് പരിശീലനം നല്‍കിയത് എന്നാണ് വിവരം.അന്നേ ദിവസം ഇരുവരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങളും ഉദ്യോഗസ്ഥന്‍ വിളിച്ച സ്ഥലത്തേക്കു നാദിര്‍ഷാ ചെല്ലുന്നതിന്റെ ദൃശ്യങ്ങളും അടക്കമുള്ള വിവരങ്ങൾ സെൻകുമാറിന് ലഭിച്ചതായും റിപ്പോർട്ട് ഉണ്ട്.സര്‍ക്കാരിന്റെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന എഡിജിപി തമ്മനത്തെ ഫിലിം സ്റ്റുഡിയോയോടു ചേര്‍ന്നുള്ള സ്ഥലത്തു വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്.

അന്നു രാത്രിതന്നെ രഹസ്യവിവരം ലഭിച്ചതാണെങ്കിലും വിരമിക്കാന്‍ രണ്ടുദിവസം മാത്രമുള്ളതിനാല്‍ അദ്ദേഹം നടപടിക്ക് ഒന്നും മുതിര്‍ന്നില്ല . ‘കലാകാരനെന്ന നിലയില്‍ വര്‍ഷങ്ങളായി അടുപ്പം പുലര്‍ത്തുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ’ ചെറിയപെരുന്നാളിന്റെ ദിവസം സന്ദര്‍ശിച്ചതാണെന്ന് നാദിര്‍ഷയും സ്ഥിരീകരിച്ചു.’എന്തൊക്കെയാണു കേള്‍ക്കുന്നത്, സൂക്ഷിക്കുന്നത് നല്ലതാണ്.’ എന്ന് മാത്രമാണ് ഇതേപ്പറ്റി അദ്ദേഹം പറഞ്ഞതെന്നും നാദിര്‍ഷാ മാധ്യമങ്ങളോട് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button