Latest NewsNewsTechnology

ഒരുപാട് കാലത്തെ പരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ ഫെയ്‌സ്ബുക്ക് അവസാനം ആ വിദ്യ ജനങ്ങള്‍ക്കായി പങ്കുവെച്ചു

ഫ്രീ വൈ-ഫൈ ലഭിക്കാനുള്ള വിദ്യകള്‍ ജനങ്ങള്‍ക്കായി പങ്കുവെച്ച് ഫെയ്‌സ്ബുക്ക്. ഐഓഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളിലും ഈ വിദ്യ ലഭിക്കും. ‘ഫൈന്‍ഡ് വൈഫൈ’ എന്നാണ് ഈ സംവിധാനത്തിന് ഫെയ്‌സ്ബുക്ക് പേരിട്ടിരിക്കുന്നത്. ‘ഫൈന്‍ഡ് വൈഫൈ’ സംവിധാനം കഴിഞ്ഞ വര്‍ഷം ചില രാജ്യങ്ങളില്‍ ആരംഭിച്ചിരുന്നു.

യാത്ര ചെയ്യുമ്പോഴും അല്ലാത്തപ്പോഴും ഒരുപാട് ജനങ്ങള്‍ക്ക് ഇത് കൊണ്ട് ഉപകാരപ്പെടും . പക്ഷെ ഇത് കൂടുതല്‍ ഉപയോഗപ്പെടുക നിങ്ങള്‍ക്ക് ഡേറ്റ സൗകര്യം ഇല്ലാത്തപ്പോഴാണെന്ന് ഫെയ്‌സ്ബുക്ക് എഞ്ചിനീയറിംഗ് ഡയറക്ടര്‍ അലക്‌സ് ഹിമ്മെല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘ഫൈന്‍ഡ് വൈഫൈ’ ഫെയ്‌സ്ബുക്കില്‍ കാണപ്പെടുക ഹാംബര്‍ഗറിന്റെ ഐക്കണിലായിരിക്കും. ഈ സൗകര്യം ലഭ്യമാവണമെങ്കില്‍ നിങ്ങള്‍ എപ്പോഴും ലൊക്കേഷന്‍ സംവിധാനം ഓണ്‍ ചെയ്തിടേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button