Latest NewsUAENewsInternationalGulf

തൊഴിലാളികൾക്കുള്ള ബസുകളിൽ സൗജന്യ വൈഫൈയും ടെലിവിഷൻ സ്‌ക്രീനുകളും: ചരിത്രം കുറിച്ച തീരുമാനവുമായി യുഎഇ

ദുബായ്: തൊഴിലാളികൾക്കുള്ള ബസുകളിൽ സൗജന്യ വൈഫൈയും ടെലിവിഷൻ സ്‌ക്രീനുകളും സ്ഥാപിച്ച് യുഎഇ. ചരിത്ര തീരുമാനമാണ് യുഎഇ സ്വീകരിച്ചത്. തൊഴിലാളികൾക്കിടയിലെ മാനസിക സംഘർഷം കുറച്ച് കൂടുതൽ ഉന്മേഷവാരാക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയായ വേൾഡ് സ്റ്റാർ ഹോൾഡിങ്ങാണ് പദ്ധതി ആരംഭിച്ചത്.

Read Also: തമിഴ്‌നാട്ടിൽ ഒന്നരക്കോടി തട്ടിച്ച ആൾ എങ്ങനെ സിപിഎം ഓഫീസിൽ മന്ത്രിയോടൊപ്പം എത്തി? ചോദ്യങ്ങളുമായി എസ് സുരേഷ്

കെട്ടിടനിർമാണ സൈറ്റുകളിലേക്കും തിരിച്ചുമുള്ള യാത്രക്കിടയിൽ ലഭിക്കുന്ന സമയം ബസിലിരുന്ന് കുടുംബങ്ങളുമായി വിഡിയോകോളിലൂടെ ബന്ധപ്പെടുവാനും ടെലിവിഷൻ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന മ്യൂസിക് വിഡിയോകൾ ആസ്വദിച്ച് മനസ്സിനെ ശാന്തമാക്കാനും കഴിയുമെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചത്. ആദ്യ ഘട്ടത്തിൽ എയർ കണ്ടീഷൻ ചെയ്ത 6 പുതിയ ഹൈടെക് ലേബർ ബസുകളാണ് കമ്പനി പുറത്തിറക്കിയത്.

കമ്പനിയുടെ മുഴുവൻ ബസുകളിലും 2025 ഓടെ ഈ സംവിധാനം ഒരുക്കാൻ സാധിക്കുമെന്ന് വേൾഡ് സ്റ്റാർ ഹോൾഡിങ് ചെയർമാൻ നിഷാദ് ഹുസൈൻ അറിയിച്ചു. നിലവിൽ തൊഴിലാളികൾക്ക് മാത്രമായി ഇരുന്നൂറോളം ബസുകളാണ് യുഎയിൽ സർവീസ് നടത്തുന്നത്.

Read Also: പ്രതികൂല കാലാവസ്ഥ: ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ദുബായ് പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button