KeralaLatest News

നടി ആക്രമിക്കപ്പെട്ട സംഭവം: ദുരൂഹതകളേറെയെന്ന് ചെന്നിത്തല

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം പല വഴിക്കായി നീങ്ങുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പല ദുരൂഹതകളും നിഴലിക്കുന്നുണ്ട്. ഓരോ ദിവസവും ഓരോ കാര്യങ്ങളാണ് കേള്‍ക്കുന്നത്.

കേസില്‍ ഇടതുമുന്നണിയുടെ എംപിയും രണ്ട് എംഎല്‍എമാരും സ്വീകരിച്ചത് പാര്‍ട്ടി നിലപാടാണോ എന്ന് സിപിഎം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇവര്‍ നടന്മാര്‍ മാത്രമല്ല ഇടതുമുന്നണി സ്ഥാനാര്‍ഥികളായി വിജയിച്ചവരാണ്. ഇവരുടെ അഭിപ്രായത്തോടു വിയോജിച്ചു പൊതുജനം സമൂഹമാധ്യമത്തില്‍ പ്രതികരിക്കുന്നതു നാം കണ്ടു.

വാളയാര്‍, വടക്കാഞ്ചേരി സ്ത്രീപീഡന കേസുകളില്‍ വേട്ടക്കാരോടൊപ്പം ചേര്‍ന്ന് ഇരകളെ വേട്ടയാടുന്ന സമീപനമാണ് ഇടതുമുന്നണി സ്വീകരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ പോലും അറിയിക്കാതെയാണു ചോദ്യം ചെയ്യുന്നത് എന്നുവരെ മുന്‍ ഡിജിപി പറയുന്നു. ഇക്കാര്യം സംബന്ധിച്ച യഥാര്‍ഥ വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button