Latest NewsNewsHealth & Fitness

മരണത്തിലേയ്‌ക്കെത്തിക്കുന്ന മസ്തിഷ്‌കാഘാതം : ലക്ഷണങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാം

 

രക്തവിതരണത്തിലെ ഏറ്റക്കുറച്ചില്‍ നിമിത്തം തലച്ചോര്‍ പ്രവര്‍ത്തനം പെട്ടന്ന് തകരാറിലാകുന്ന അവസ്ഥയാണ് സ്‌ട്രോക്ക്. രക്തകുഴലിലെ തടസം നിമിത്തമോ രക്തകുഴലുകള്‍ പൊട്ടുന്നത് മൂലമോ (ഹെമറേജ്) ആണ് തലച്ചോറിലേക്ക് ഉള്ള രക്തപ്രവാഹത്തില്‍ കുറവ് ഉണ്ടാകുന്നത്. ഒരു സാധാരണക്കാരന്‍ ഒരിക്കലും സ്‌ട്രോക്കിനെ കുറിച്ച് ധാരണയുള്ളവന്‍ ആകണമെന്നില്ല. സ്‌ട്രോക്ക് ലക്ഷണങ്ങളും സ്‌ട്രോക്ക് ഉണ്ടാകുന്ന പക്ഷം എന്ത് ചെയ്യണമെന്നും ഇത്തരം രോഗികളെ എങ്ങനെ പുനരധിവസിപ്പിക്കുമെന്നത് സംബന്ധിച്ചും എല്ലാവര്‍ക്കും ധാരണയുണ്ടാകണം. പ്രമേഹവും ഹൈപ്പര്‍ടെന്‍ഷനും പുകവലിയും പൊണ്ണത്തടിയും ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിലയും ഹൃദ്രോഗങ്ങളുമാണ് സ്‌ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍.

 

മുഖം ഒരു വശത്തേക്ക് കോടിപോകല്‍

രോഗിയുടെ മുഖം ഒരു വശത്തേക്ക് കോടി പോവുകയോ ഒരു വശത്ത് തരിപ്പ് അനുഭവപ്പെടുകയോ ചെയ്താല്‍ ഉടന്‍ വൈദ്യസഹായം തേടുക. രോഗിയോട് ചിരിക്കാന്‍ ആവശ്യപ്പെടുക. അത് സാധിക്കുന്നില്ല എങ്കില്‍ ആശുപത്രിയിലത്തെിക്കാന്‍ ഒട്ടും വൈകരുത്.

കൈകളുടെ ദുര്‍ബലാവസ്ഥ

സ്‌ട്രോക്ക് ബാധിതന് കൈക്കോ ഇരു കൈകള്‍ക്കോ ദുര്‍ബലാവസ്ഥ അനുഭവപ്പെടാം. കൈകള്‍ ഉയര്‍ത്താന്‍ ആവശ്യപ്പെടുക. സ്‌ട്രോക്ക് ബാധിതരുടെ ഉയര്‍ത്തിയ കൈകള്‍ ഉടന്‍ താഴേക്ക് വീഴും.

സംസാരിക്കാനുള്ള ബുദ്ധിമുട്ട്

സ്‌ട്രോക്ക് രോഗികള്‍ക്ക് സ്പഷ്ടമായി സംസാരിക്കാന്‍ കഴിയില്ല. ചെറിയ ചോദ്യങ്ങള്‍ അവരോട് ചോദിക്കുക. കൃത്യമായും സ്പഷ്ടമായും മറുപടി മറുപടി പറഞ്ഞില്ല എങ്കില്‍ വീണ്ടും വീണ്ടും ചോദിക്കുന്നത് വഴി രോഗബാധിതനാണോയെന്ന് അറിയാന്‍ കഴിയും.

നടക്കുമ്പോള്‍ വീഴാന്‍ പോവുക

സ്‌ട്രോക്ക് ബാധിതന് ശരീരം ബാലന്‍സ് ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. നടക്കാനുള്ള ബുദ്ധിമൂട്ടും ഇതിന്റെ ഭാഗമാണ്.

വിങ്ങലോടെയുള്ള തലവേദന

പെട്ടന്ന് കാരണമൊന്നും കൂടാതെ വിങ്ങലോടെ തലവേദന വരുന്നത് ഹെമറേജിക്ക് സ്‌ട്രോക്കിന്റെ ലക്ഷണമാണ്.

പെട്ടന്ന് ഓര്‍മ നഷ്ടമാവുക

ഓര്‍മ നഷ്ടമാകലും ലക്ഷണങ്ങളില്‍ ഒന്നാണ്. പെട്ടന്ന് കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണ് ചെയ്യുക.

കണ്ണില്‍ ഇരുട്ട് കയറുക

കണ്ണില്‍ ഇരുട്ട് കയറുന്നതടക്കം കാഴ്ചാ പ്രശ്‌നങ്ങള്‍ ഇത്തരം രോഗികളില്‍ കണ്ടുവരാറുണ്ട്.

തലചുറ്റല്‍

ബ്രെയിന്‍ സ്‌ട്രോക്ക് ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തും. ഇത്തരക്കാര്‍ക്ക് കാരണമൊന്നുമില്ലാതെ പെട്ടെന്ന് തലകറങ്ങും

ഈ കാരണങ്ങള്‍ എല്ലാം മസ്തിഷ്‌കാഘാതത്തിന്റെ ലക്ഷണങ്ങള്‍ ആകണമെന്നില്ല. പക്ഷേ കരുതിയിരിക്കുക

 

shortlink

Related Articles

Post Your Comments

Related Articles


Back to top button