KeralaLatest NewsNews

ദിലീപും നാദിർഷായും നിയമോപദേശം തേടി

കൊച്ചി: നടൻ ദിലീപും സുഹൃത്തും സംവിധായകനുമായ നാദിർഷായും നിയമോപദേശം തേടി. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച പോലീസിന്റെ അന്വേഷണം ശക്തമായതോടെയാണ് ഇരുവരും നിയമോപദേശം തേടിയത്.

ജയിലിനുള്ളിൽ നിന്നു മുഖ്യപ്രതി സുനിൽകുമാർ നടൻ ദിലീപിന്റെ സഹായിയായ അപ്പുണ്ണിയുടെ ഫോണിൽ വിളിച്ചിരുന്നു, ഈ സമയം സംസാരിച്ചതു ദിലീപാണെന്ന നിഗമനത്തിലാണു ഇപ്പോൾ പോലീസ് എത്തിയിരിക്കുന്നത്. ഇത് നിയമപരമായി കോടതി മുൻപാകെ സമർഥിക്കാനുള്ള തെളിവുകൾ തേടുകയാണ് അന്വേഷണ സംഘം. പോലീസിന്റെ പക്കൽ ഇതു സംബന്ധിച്ച ഒരു മൊഴി മാത്രമാണ് ഇപ്പോഴുള്ളത്.

ഇതുവരെ സംശയിക്കപ്പെടുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകൾ പോലീസിനു ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അന്വേഷണത്തിന്റെ ഇതുവരെയുള്ള കേസ് ഡയറി പരിശോധിച്ച ഡിജിപി ലോക്നാഥ് ബെഹ്റ നിർണായക അറസ്റ്റിനുള്ള സാധ്യത ഉണ്ടെന്നാണ് പ്രതികരിച്ചത്. അന്വേഷണ സംഘം നടൻ ദിലീപിന്റെ പരാതി വീണ്ടും പരിശോധിക്കുന്നുണ്ട്. പരാതിക്കൊപ്പം നൽകിയ ടെലിഫോൺ സംഭാഷണ ശബ്ദരേഖകൾ അന്വേഷകർ സൈബർ ഫൊറൻസിക്കു പരിശോധനയ്ക്കു വിധേയമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button