CinemaMollywoodLatest News

ശ്രീശാന്തിന് ആശംസകളുമായി ഹൃത്വിക് റോഷനും പഠാനും

ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ‘ടീം ഫൈവ്’ എന്ന സിനിമക്ക് ആശംസകളുമായി ബോളിവുഡ് താരം ഹൃത്വിക് റോഷനും ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനും രംഗത്ത് എത്തിയിരിക്കുകയാണ്. ശ്രീശാന്തിനും ടീം ഫൈവിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും വിജയാശംസകള്‍ നേരുന്നുവെന്ന് ഹൃത്വിക് പറഞ്ഞു. തന്റെ ഫേസ് ബുക്ക് പേജിലൂടെ ഹൃത്വികിനൊപ്പമുള്ള വീഡിയോ ശ്രീശാന്ത് പോസ്റ്റ് ചെയ്തിരുന്നു.

സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടീം ഫൈവി’. ബൈക്ക് റേസറായാണ് ശ്രീശാന്ത് എത്തുന്നത്. ആക്ഷനും പ്രണയത്തിനും ഒരു പോലെ പ്രധാന്യം നല്‍കുന്ന ചിത്രമാണിത്. രാജ് സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്. നിക്കി നിക്കി ഗൽറാണി, പേളി മാണി, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ജൂലൈ 14 ന് ഇന്ത്യയൊട്ടാകെ മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.

shortlink

Related Articles

Post Your Comments


Back to top button