KeralaLatest NewsNews

നാളെ പഠിപ്പ് മുടക്ക്

തിരുവനന്തപുരം: മെഡിക്കൽ ഫീസ് വർദ്ധനവ് പിൻവലിക്കുക, കേരള സാങ്കേതിക സർവകലാശാല യിലെ(KTU) പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എബിവിപി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിചാർജിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച എബിവിപി സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് നടത്തും.

ലാത്തി ചാർജിൽ എബിവിപി സംസ്ഥാന സെക്രട്ടറി ശ്യാംരാജ്, ജോയിന്റ് സെക്രട്ടറിമാരായ രേഷ്മ ബാബു, സ്റ്റിനി ജോൺ സംസ്ഥാന സമിതി അംഗം വിആർ അജിത്, തിരുവനന്തപുരം ജില്ലാ കൺവീനർ എഎസ് അഖിൽ എന്നിവർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button