KeralaLatest NewsNews

തലസ്ഥാനത്തെത്തുന്ന സ്ത്രീകൾക്ക് തങ്ങാൻ വൺ ഡേ ഹോമുകൾ ഒരുങ്ങുന്നു

തിരുവനന്തപുരം: അഭിമുഖ പരീക്ഷകള്‍ക്കും, വിവിധ ടെസ്റ്റുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി തലസ്ഥാനത്തെത്തുന്ന സ്ത്രീകള്‍ക്ക് ഒരു ദിവസത്തേക്ക് സുരക്ഷിതമായി തങ്ങാൻ വണ്‍ ഡേ ഹോമുകള്‍ ഒരുങ്ങുന്നു. കുറഞ്ഞ നിരക്കില്‍ താമസവും ഭക്ഷണവും ഒരുക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു.

തമ്പാനൂരിലെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ ഏഴാം നിലയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിന് അടിയന്തിരമായി 30.56 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button