Latest NewsNews

യുവ രാഷ്ട്രീയ നേതാവ് പൊള്ളലേറ്റു മരിച്ചു

ആ​റ്റി​ങ്ങ​ൽ: യുവ രാഷ്ട്രീയ നേതാവ് പൊള്ളലേറ്റു മരിച്ചു. യു​വ​മോ​ർ​ച്ച പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​ ​ഒറ്റ​പ്പാ​ലം സ്വ​ദേ​ശി സ​ജി​ൻ​ലാ​(30)ലിനെയാണ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ്റി​ങ്ങ​ൽ ദേ​ശീ​യ​പാ​ത​ക്ക് സ​മീ​പം മാ​മം അ​ൽ നൂ​റാ ഡ്രൈ​വിം​ഗ് സ്കൂ​ളി​ന് മു​ന്നി​ലെ പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്താ​യിരുന്നു സംഭവം.ശ​രീ​ര​ത്തി​ൽ 80 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ ഇ​യാ​ളെ പോലീ​സ് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബു​ധ​നാ​ഴ്ച മു​ത​ൽ സ​ജി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു എന്നാണ് വിവരം. പൊള്ളലേറ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യതിന് സ​മീ​പം ഒ​രു കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്നു, ഇതിനടുത്തായി ​ഒരു കു​പ്പി പെ​ട്രോ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇത് കൂടാതെ തന്നെ സം​ഭ​വ സ്ഥ​ല​ത്തി​ന് സ​മീ​പം ക​ത്തി​യ നി​ല​യി​ൽ ബി​ആ​ർ ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​രു ടാ​ക്സി കാ​റു​മു​ണ്ട്. രാ​ജ പ്ര​സ്തം എ​ന്ന പേ​ര് എ​ഴു​തി​യ ​ടാക്സി​യി​ല്‍ ഇ​യാ​ൾ വ​ന്നോ അ​ല്ല​യോ​യെ​ന്നാണ് പോ​ലീ​സ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button