Latest NewsDevotional

പ്രഭാത പ്രാർത്ഥനയുടെ ആവശ്യകത

പ്രഭാതത്തിൽ ഉണർന്നെഴുന്നേറ്റ ഉടനെ കണ്ണടച്ചു പുതിയൊരു ദിവസം തന്നതിനെ ഓർത്തു നന്ദിപറയുക.. ഇന്ന് നമ്മിൽ ഏല്പിക്കപെടാൻ പോകുന്ന ഉത്തരവാദിത്വങ്ങൾ നാം കണ്ടുമുട്ടാൻ പോകുന്ന വ്യക്തികൾ അഭിമുഖീകരിക്കാൻ പോകുന്ന പ്രതി സന്ധികൾ എല്ലാം ദൈവത്തിനു സമർപ്പിക്കുക. ഇതാണ് പ്രഭാത പ്രാർത്ഥനയിലൂടെ നാം ചെയ്യുന്നത്.

പ്രഭാതത്തിൽ ചെയ്യുന്ന ഈ പ്രാർത്ഥനയ്ക്ക് ഓരോ വ്യക്തിയുടെയും ജീവിതത്തിൽ വ്യക്തമായ സ്ഥാന൦ ഉണ്ട്. ഒരു ദിവസത്തെ മുഴുവൻ ദൈവത്തെ സമർപ്പിക്കുന്നതിലൂടെ ആ ദിവസം അനുഗ്രഹപൂരിതമാക്കുകയാണ് പ്രഭാത പ്രാർത്ഥനയിലൂടെ ചെയ്യുന്നത്. ജീവിതയാത്രയിൽ നേരിടുന്ന ഓരോ പ്രതിസന്ധികളെയും തരണം ചെയ്യുവാനും ആത്മവിശ്വാസത്തോടെ മുന്നേറുവാനും പ്രഭാത പ്രാർത്ഥന സഹായിക്കുന്നു.

ക്രിസ്തീയ ജീവിതത്തിൽ ആത്മീയതയിൽ ഉറച്ചു നിൽക്കാനുള്ള ശക്തി പ്രധാനം ചെയ്യുന്നതിനോടൊപ്പം ജീവിതത്തിൽ തുണയായി ദൈവത്തെ ക്ഷണിക്കുകയും കൂടിയാണ് പ്രഭാത പ്രാർത്ഥനയിലൂടെ. ഒരു ദിവസത്തേയ്ക്കാവശ്യമായ ആത്മീയവും, മാനസികവും ആയ ശക്തി പകർന്നു നൽകുന്ന ഉപാധിയാണ് ഓരോ പ്രഭാത പ്രാർത്ഥനയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button