KeralaLatest NewsNews

വിയ്യൂരിലായാലും പൂജപ്പുരയിലായാലും ടി പി വധക്കേസിലെ പ്രതികൾക്ക് രാജയോഗം: ജയിലിൽ സുഖ ജീവിതം

തിരുവനന്തപുരം: ടി പി ചന്ദ്ര ശേഖരം വധക്കേസിലെ പ്രതികൾക്ക് ജയിലിൽ സുഖജീവിതം.യാതൊരു ജോലിയും ചെയ്യാതെ തങ്ങള്‍ക്ക് തോന്നുന്ന വിധത്തില്‍ എല്ലാം ചെയ്ത് രാജാക്കന്മാരെ പോലെ ജയിലില്‍ കഴിയുകയാണ് ഉന്നത സ്വാധീനത്തിൽ ഇവർ. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍കഴിയുന്ന ടി.പി.ചന്ദ്രശേഖരന്‍ കേസിലെ പ്രതി അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസറെ കഴുത്തിന് പിടിച്ചു തള്ളിഎന്നും വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. മൊബൈല്‍  ഫോൺ ഉപയോഗിക്കുന്നതിനു പുറമെയാണ് ഇത്.

കൂടാതെ ടി പി കേസിലെ കൂട്ടുപ്രതികളും എല്ലാവരും ചേർന്ന് ഈ ഓഫീസറെ ഭീഷണിപ്പിടുത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ജോലി തെറിപ്പിക്കുമെന്നും പറഞ്ഞതായി വാർത്തകളുണ്ട്. അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ അനൂപിനു നേരെ കയ്യേറ്റ ശ്രമം ഉണ്ടായിട്ടും ഭരണ സ്വാധീനമുള്ളവരുടെ പ്രിയപ്പെട്ടവരായതിനാൽ പ്രതികളെ പിണക്കാന്‍ ഭയന്ന് ജയില്‍ അധികൃതര്‍ ഇക്കാര്യം ഇനിയും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണു വാർത്തകൾ. കോയിൻ ഇട്ടു വിളിക്കാൻ കഴിയുന്ന ഫോണിൽ ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തടവുകാർക്ക് വിളിക്കാൻ കഴിയും.

ഇവിടെ വിളിക്കേണ്ട നമ്പർ എഴുതിക്കൊടുത്ത ശേഷം മറ്റൊരു നമ്പരിലേക്ക് ഫോണ്‍ വിളിക്കാന്‍ ടി പി കേസ് പ്രതി റഫീക് ശ്രമിച്ചു. ഇത് തടയാന്‍ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അനൂപ് ശ്രമിച്ചതാണ് റഫീഖിന് ഇഷ്ടമാകാതിരുന്നത്. തുടർന്ന് ടിപി കേസിലെ മറ്റൊരു പ്രതി അണ്ണന്‍ സിജിത്തിന്റെ നേതൃത്വത്തിൽ റഫീക്കും ഏതാനും തടവുകാരും ടവറിനു സമീപം അനൂപിനെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു.

ഇത് ജയിൽ സൂപ്രണ്ടിന് റിപ്പോർട്ട് ചെയ്‌തെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഇതിനിടെ മറ്റൊരു പ്രതി ഷാഫിക്ക് വിയ്യൂര്‍ ജയിലില്‍ നിന്നും പരോള്‍ അനുവദിച്ചത് ജയില്‍ ഉപദേശക സമിതിയുടെ അറിവോ അനുമതിയോ ഇല്ലാതെയാണെന്നും ആക്ഷേപമുണ്ട്.ഷാഫിക്ക് പരോള്‍ അനുവദിക്കേണ്ടതില്ല എന്ന ജയില്‍ ഉപദേശക സമിതിയുടെ തീരുമാനം മറികടന്ന് ജയില്‍ എ.ഡി.ജി.പി നേരിട്ടാണ് പരോള്‍ അനുവദിച്ചതെന്നാണ് റിപ്പോര്‍ട്ട്.സിപിഎം ഇതിനായി ഇടപെട്ടു എന്നാണു പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button