Latest NewsIndiaInternational

ചൈനയുടേതെന്ന് അവകാശപ്പെടുന്ന സ്ഥലത്ത് ഇന്ത്യന്‍ സൈന്യം താമസം തുടങ്ങി !

ന്യൂഡല്‍ഹി: ഇന്ത്യ, ചൈന, ഭൂട്ടാന്‍ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക് ലാമില്‍ നിന്നും പിന്മാറില്ലെന്ന് ഇന്ത്യന്‍ സൈന്യം. ഭൂട്ടാന്‍ ഭൂട്ടാന്റേതെന്നും ചൈന ചൈനയുടേതെന്നും അവകാശപ്പെടുന്ന സ്ഥലത്ത് വന്‍ സന്നാഹത്തോടെ ഇന്ത്യ നിലയുറപ്പിച്ചത് ചൈനയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ജി-20 ഉച്ചകോടിക്കിടെ മുന്‍ പ്രഖ്യാപനത്തില്‍ നിന്നും മാറി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനീസ് പ്രധാനമന്ത്രി ഷീ ജിങ്ങ് പിങ്ങ് കൂടിക്കാഴ്ച നടത്തിയിരുന്നു. മാത്രമല്ല സമാധാനത്തോടെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
 
1962 ലെ അനുഭവം ഓര്‍മ്മിപ്പിച്ച് വീണ്ടും ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയില്ലന്നും പ്രഖ്യാപിച്ച ചൈനയുടെ ഈ മലക്കം മറിച്ചില്‍ ലോക നേതാക്കളെപോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യ നിലപാടില്‍ അയവു വരുത്തുമെന്നാണ് ചൈന കരുതിയിരുന്നത്. എന്നാല്‍ അവരുടെ പ്രതീക്ഷകളെയാകെ തകിടം മറിച്ച് ദോക് ലാമില്‍ ദീര്‍ഘനാള്‍ തങ്ങുന്നതിനായി വന്‍ തയ്യാറെടുപ്പുകളാണ് ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. ദീര്‍ഘകാലാവശ്യത്തിനുള്ള കൂടാരങ്ങള്‍ ഇവിടെ ഇന്ത്യ നിര്‍മ്മിക്കാന്‍ തുടങ്ങി.
സാധന സാമഗ്രഹികളും വന്‍ ആയുധശേഖരവുമായി കൂടുതല്‍ ഇന്ത്യന്‍ സൈനിക വാഹനങ്ങള്‍ തര്‍ക്ക പ്രദേശത്തേക്ക് എത്തി കൊണ്ടിരിക്കുകയാണെന്ന് ചൈനീസ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button