USALatest NewsNewsInternational

ലോകമഹായുദ്ധത്തിനു കളം ഒരുങ്ങുന്നു: ഉത്തരകൊറിയ

സോൾ:  വീണ്ടും ഒരു ലോകമഹായുദ്ധത്തിനു യുഎസ് കളം ഒരുക്കുന്നതായി ആരോപിച്ച് ഉത്തരകൊറിയ രംഗത്ത്. യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും സൈനികർ സംയുക്തമായി നടത്തിയ തൽസമയ സൈനിക അഭ്യാസത്തിനെതിരെയാണ് ഉത്തര കൊറിയുടെ ശക്തമായ വിമർശനം. ഉത്തരകൊറിയ ഭൂഖണ്ഡാന്തര ദീർഘദൂര മിസൈൽ പരീക്ഷിച്ചതു കൊണ്ടാണ് യുഎസും ദക്ഷിണകൊറിയയും മറുപടിയെന്ന രീതിയിൽ സംയുക്ത സൈനികാഭ്യാസം നടത്തിയത്.
ഈ നീക്കം കൊറിയൻ മുനമ്പിനെ യുഎസ് ആണവയുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടാൻ നടത്തുന്നതാണെന്ന് ഉത്തരകൊറിയ ആരോപിച്ചു. മറ്റു രാജ്യങ്ങൾ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഉപരോധങ്ങളും മറികടന്ന് മാരകമായ മിസൈലുകൾ പരീക്ഷിക്കുന്നത് ഉത്തരകൊറിയ ശീലമാക്കി. ഇതിനുള്ള മറുപടിയായിട്ടാണ് സംയുക്ത സൈനികാഭ്യാസവുമായി യുഎസും ദക്ഷിണകൊറിയയും രംഗത്തു വന്നത്. ഉത്തരകൊറിയുടെ മിസൈൽ ബാറ്ററികളെ ലക്ഷ്യമിട്ട് രണ്ട് യുഎസ് ബോംബർ വിമാനങ്ങൾ നടത്തിയ ആക്രമണമായിരുന്നു സൈനികാഭ്യാസത്തെ ശ്രദ്ധേയമാക്കിയത്. യുഎസ്–ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസത്തിനെതിരെ ഉത്തരകൊറിയൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പത്രമായ ‘റൊഡോങ്’ മുഖപ്രസംഗത്തിൽ കടുത്ത വിമർശനമാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button