Latest NewsNewsLife Style

കഷണ്ടി മാറാൻ ചില ആയുർവേദ ഒറ്റമൂലികൾ

കഷണ്ടി മിക്ക പുരുഷന്മാരെയും അലട്ടുന്ന പ്രശ്നമാണ്. ഇവ പരിഹരിക്കുന്നതിനായി പല മരുന്നുകൾ മാറി മാറി ഉപയോഗിച്ച് മടുത്തിട്ടുള്ളവരും നമ്മുടെ ഇടയിലുണ്ട്. എന്നാൽ ഇനി കഷണ്ടി മാറാനുള്ള ചില ആയുർവേദ ഒറ്റമൂലികൾ പരീക്ഷിച്ചു നോക്കൂ.

കൊടുവേലിക്കിഴങ്ങ്,പിച്ചകപ്പൂവ്, കണവീരം, പുങ്കിന്തൊലി ഇവ കാച്ചിയ തൈലം പുരട്ടി കുളിച്ചാൽ കഷണ്ടി ശമിക്കും. അതുപോലെ കൂവളത്തിലനീരും കയ്യോന്നിനീരും എണ്ണയും പാലും തുല്യമായാലെടുത്ത് മുത്തങ്ങാക്കിഴങ്ങ്, കുറുന്തോട്ടിവേര് എന്നിവ പൊടിച്ചിട്ട ശേഷം മുറുക്കി എടുത്ത് തേച്ചു കുളിച്ചാൽ തലമുടി വളരുമെന്ന് ആയുർവേദത്തിൽ പറയുന്നു. അതുപോലെ ചിറ്റമൃത്,നീലയമരി, കയ്യോന്നി ഇവ ഇടിച്ചു പിഴിഞ്ഞ് പാലും താന്നിത്തൊലികഷായവും ചേര്ത്ത് കൊട്ടം, ഇരട്ടിമധുരം, ത്രിഫല,നറുനീണ്ടിക്കിഴങ്ങ്, ചന്ദനം, രാമച്ചം, ഇരുവേലി എന്നിവ എണ്ണകാച്ചിയരച്ച് തേയ്ച്ചാൽ തലമുടി കൊഴിയുന്നത് മാറും.

ചെങ്ങഴിനീര്ക്കിഴങ്ങ്,രാമച്ചം,തകരം,നാഗപ്പൂവ്,നറുനീണ്ടിക്കിഴങ്ങ്,കൊട്ടം ഇവ ആട്ടിൻ പാലില്അരച്ചുകലക്കി എണ്ണചേർത്ത് കാച്ചിയരച്ച് കഷണ്ടിയിൽ തേച്ചാൽ രോമം കിളിർക്കും. പാൽ,കരിങ്കുറിഞ്ഞിനീര്, കയ്യോന്നിനീര്, തൃത്താറാവിന്റെ നീര് ഇവ ഓരോ ഇടങ്ങഴിവീതമെടുത്ത് അതിൽ ഇരട്ടിമധുരവും ചേർത്ത് നാഴി എണ്ണയിൽ കാച്ചിയെടുത്ത് കല്ലുകൊണ്ടുള്ള പാത്രത്തിലാക്കിസൂക്ഷിച്ചുവെയ്ക്കുക. ആവശ്യാനുസരണമെടുത്ത് നസ്യം ചെയ്താൽ കഷണ്ടിക്ക് ശമനം കിട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button