Latest NewsNewsIndia

ഇന്ത്യയുടെ ധീരജവാന്റെ ചിത്രത്തിനു സാമൂഹിക മാധ്യമങ്ങളിൽ അ​ഭി​ന​ന്ദ​ന​പ്രവാഹം

സ്വ​ന്തം ജീ​വ​ൻ പണയം വച്ച് അതിർത്തിയിൽ കാവൽ നിൽക്കുന്ന സെെനികരുടെ ജീവിതം നമുക്ക് എന്നും അഭിമാനമാണ്. അപകടങ്ങളോ പ്രതിബന്ധങ്ങളോ സെസികർക്ക് തങ്ങളുടെ ദൗത്യം നിർവഹിക്കുന്നത് തടസമല്ല. അവ​ർ അതിനെ അതിജീവിച്ച് രാജ്യത്തെ സംരക്ഷിക്കും. ഇത്തരം ദൗത്യം നിർവഹണത്തിനിടെ ജീ​വ​ൻ വ​രെ ന​ഷ്ട​പ്പെ​ട്ടവരുമുണ്ട്.

ഇ​ന്ത്യ​യി​ലെ വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തെ അ​വ​ഗ​ണി​ച്ച് ഒ​രു ബി​എ​സ്എ​ഫ് ജ​വാ​ൻ ജോ​ലി ചെ​യ്യു​ന്ന ചി​ത്രം സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളുടെ മനംകവർന്നു. കനത്ത മഴ കാരണം ആ​സാ​മി​ലെ ബ്ര​ഹ്മ​പു​ത്ര ന​ദി കരകവിഞ്ഞ് ഒഴുകി. ഇതു കാരണം 10 പേ​ർ മ​രി​ക്കു​ക​യും ചെ​യ്യ്തു. നിരവധി പേരാണ് മഴ കാരണം ത​ങ്ങ​ളു​ടെ വീ​ടു​ക​ൾ ഉ​പേ​ക്ഷി​ച്ച് സ്ഥലം മാറി പോയത്. പക്ഷേ ചിലർ അ​തി​നു ത​യ്യാ​റാ​കാ​തെ അവിടെ തുടരുന്നു.

ഒരുപാട് പ്രതിബന്ധങ്ങൾ അതിജീവിച്ചാണ് ഇവിടെ സെെന്യം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. ഇത്തരം പ്രതിബന്ധങ്ങൾ അതിജീവിക്കുന്ന പോരാട്ട വീര്യം പുലർത്തുന്ന ബി​എ​സ്എ​ഫ് ജവാന്റെ ചിത്രമാണ് വെെറലായത്. ബി​എ​സ്എ​ഫി​ന്‍റെ ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത​ ​ഒരു പ​ട്ടാ​ള​ക്കാ​ര​ൻ മു​ട്ടോ​ളം നി​റ​ഞ്ഞ വെ​ള്ള​ത്തി​ൽ തോ​ക്കു​മേ​ന്തി നി​ൽ​ക്കു​ന്ന ചിത്രമാണ് സെെന്യത്തിനു അ​ഭി​ന​ന്ദ​ന പ്രവാഹത്തിനു വഴിതെളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button