Latest NewsKeralaUncategorized

എല്‍ഡിഎഫില്‍ വിള്ളലുണ്ടാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമം നടക്കില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫില്‍ വിള്ളലുണ്ടാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ ശ്രമം നടക്കില്ല. സിപിഎമ്മും സിപിഐയും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ ആണ് ശരിയെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. അതുള്‍ക്കൊള്ളുന്ന എല്‍ഡിഎഫ് ശരിയാണെന്ന് ഉമ്മന്‍ചാണ്ടിയും സമ്മതിക്കുകയാണ്. സിപിഐ മാത്രമായി ശരിയാവില്ലല്ലോയെന്നും കോടിയേരി വ്യക്തമാക്കി. അടിയന്തരാവസ്ഥയുടെ സംഘാടകനായിരുന്നു ഉമ്മന്‍ചാണ്ടി. എന്നാല്‍, രാജ്യത്തെ ജനം അടിയന്തരാവസ്ഥയെ തള്ളി.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ 1980ല്‍ ഉമ്മന്‍ചാണ്ടി ഇടതുസ്ഥാനാര്‍ഥി ആയിരുന്നു എന്നത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മും സിപിഐയും തമ്മില്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമം വിജയിക്കില്ല. അതിനുള്ള വെള്ളം മാറ്റിവയ്ക്കുന്നതാണ് നല്ലതെന്നും കോടിയേരി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button